ഭംഗ്രാ താളവുമായി ഭാരത് ആര്‍മി, ചുവടുവെച്ച് ആഘോഷിച്ച് കോഹ് ലിയും

ടീം ഹോട്ടലിലേക്കെത്തുന്ന ഇന്ത്യന്‍ സംഘത്തെ പാട്ടുപാടി ഡാന്‍സ് ചെയ്ത് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ആരാധക സംഘം സ്വീകരിക്കുകയായിരുന്നു
ഭംഗ്രാ താളവുമായി ഭാരത് ആര്‍മി, ചുവടുവെച്ച് ആഘോഷിച്ച് കോഹ് ലിയും

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയം പിടിച്ചെത്തിയതിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ടീമും ആരാധകരും. മെല്‍ബണില്‍ ജയം പിടിച്ച് ടീം ഹോട്ടലിലേക്ക് കോഹ് ലിയും സംഘവും എത്തിയപ്പോള്‍ ആഘോഷം തീര്‍ത്ത് ഭാരത് ആര്‍മിയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം ചുവടു വെച്ചായിരുന്നു കോഹ് ലിയുടേയും വരവ്. 

ടീം ഹോട്ടലിലേക്കെത്തുന്ന ഇന്ത്യന്‍ സംഘത്തെ പാട്ടുപാടി ഡാന്‍സ് ചെയ്ത് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ആരാധക സംഘം സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി മെല്‍ബണിലെ ഗ്യാലറിയില്‍ അലയടിച്ചിരുന്ന ദോലക്കിന്റെ താളവും ഭംഗ്രാ ഡാന്‍സും ടീം ഹോട്ടലിലേക്കും എത്തുകയായിരുന്നു. ഈ താളത്തില്‍ ആരാധകരെ സന്തോഷിപ്പിക്കുവാനായി കോഹ് ലിയും കൂടി. ഹര്‍ദിക് പാണ്ഡ്യയും ഭംഗ്രാ സ്റ്റെപ്പും വെച്ചാണ് ഹോട്ടലിലേക്ക് കയറിയത്. 

എംസിജിയില്‍ ലഭിച്ച ആരാധക പിന്തുണയ്ക്ക് അവരുടെ ഹൃദയം തൊടുന്ന നന്ദി പറഞ്ഞായിരുന്നു കോഹ് ലിയും സംഘവും കളിക്കളം വിട്ടത്. തന്റെ പാഡുകള്‍ ഗ്യാലറിയിലെ ഒരു കുട്ടി ആരാധകന് കോഹ് ലി നല്‍കുകയും ചെയ്തു. സിഡ്‌നിയില്‍ ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. പരമ്പരയുടെ വിധിനിര്‍ണയവും അവിടെയാകുമ്പോള്‍ പോര് മൂര്‍ച്ഛിക്കുമെന്നുറപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com