ഏകദിനത്തില്‍ രഹാനേയുടേയും രാഹുലിന്റേയും റോള്‍ എന്താണ്?  ബാറ്റിങ് പൊസിഷനിലെ മാറ്റത്തിനെതിരെ ഗാവസ്‌കര്‍

രാഹുലിനെയാണെങ്കില്‍ ടെസ്റ്റില്‍ ഓപ്പണറായി ഇറക്കി ട്വിന്റി20യില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യിപ്പിക്കുന്നുവെന്നും ഗാവസ്‌കര്‍ പറയുന്നു
ഏകദിനത്തില്‍ രഹാനേയുടേയും രാഹുലിന്റേയും റോള്‍ എന്താണ്?  ബാറ്റിങ് പൊസിഷനിലെ മാറ്റത്തിനെതിരെ ഗാവസ്‌കര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ നേടിയ തകര്‍പ്പ് ജയം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് കോഹ് ലിയും സംഘവും ഇന്ന് മൂന്നാം ടെസ്റ്റിനിറങ്ങുന്നത്. 2019ലെ ലോക കപ്പ് മുന്നില്‍ കാണുന്നു കൂടിയുണ്ട് ഇന്ത്യന്‍ ടീം.

ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ഡിവില്ലിയേഴ്‌സ് ഇല്ലെന്ന ആശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നതെങ്കിലും ടീം സെലക്ഷനെ ആശ്രയിച്ചാണ് ഒരു പരിധി വരെ ഇന്ത്യയുടെ ജയമിരിക്കുന്നതെന്ന് സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. 

പിച്ചിനെ വിലയിരുത്തി ഏതൊക്കെ താരങ്ങള്‍ക്ക് ആ പിച്ചില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുമെന്ന് കണക്കു കൂട്ടി ടീമിനെ തെരഞ്ഞെടുക്കുന്ന രീതി ഉപേക്ഷിക്കണമെന്ന് ഗവാസ്‌കര്‍ പറയുന്നു. ഫോം താത്കാലികമാണ്, എന്നാല്‍ ക്ലാസ് അങ്ങിനെയല്ലെന്ന പഴയ വാക്യമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ രഹാനേയിലൂടെ കണ്ടത്. 

എന്നാല്‍ ഏകദിനത്തില്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ സ്ഥാനത്ത് രഹാനെയേ പരിഗണിക്കപ്പെടുമ്പോള്‍ ഏകദിന ടീമില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കാതെ പോയേക്കും. ടെസ്റ്റില്‍ മധ്യനിരയില്‍ കളിക്കുന്ന രഹാനേയെ ഓപ്പണറായി മാത്രം ഏകദിനത്തില്‍ പരിഗണിക്കുന്നു. രാഹുലിനെയാണെങ്കില്‍ ടെസ്റ്റില്‍ ഓപ്പണറായി ഇറക്കി ട്വിന്റി20യില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യിപ്പിക്കുന്നുവെന്നും ഗാവസ്‌കര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com