ഐപിഎല്ലിലെ പണം അളന്ന് നിങ്ങള്‍ കളിക്കാരെ വിലയിരുത്തരുത്; കച്ചവടം മാത്രമാണ് അവിടെ നടക്കുന്നതെന്ന് ഗാംഗുലി

ഐപിഎല്ലിലെ പണത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വിലയിരുത്തരുതെന്ന് പറഞ്ഞ ഗാംഗുലി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലയെയായിരുന്നു ഉദാഹരണമായി എടുത്തത്
ഐപിഎല്ലിലെ പണം അളന്ന് നിങ്ങള്‍ കളിക്കാരെ വിലയിരുത്തരുത്; കച്ചവടം മാത്രമാണ് അവിടെ നടക്കുന്നതെന്ന് ഗാംഗുലി

ഐപിഎല്‍ ലേലത്തില്‍ കളിക്കാര്‍ക്കിട്ടിരിക്കുന്ന വില മുന്നില്‍ വെച്ച് താരങ്ങളെ അളക്കരുതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 7.4 കോടി രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തിയ ദിനേശ് കാര്‍ത്തിക്,  അഞ്ച് കോടിക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയ വൃദ്ധിമാന്‍ സാഹ, 1.7 കോടിക്ക് ലേലത്തില്‍ പോയ പാര്‍ഥിവ് പട്ടേല്‍ എന്നീ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരെ ചൂണ്ടി ഉയര്‍ന്ന ചോദ്യത്തിനായിരുന്നു ഗാംഗുലിയുടെ മറുപടി. 

ഇന്ത്യയുടെ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മൂന്ന് വില എന്നതിലൂന്നിയുള്ള ചോദ്യത്തിന് ഐപിഎല്ലിലെ പണത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വിലയിരുത്തരുതെന്ന് പറഞ്ഞ ഗാംഗുലി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലയെയായിരുന്നു ഉദാഹരണമായി എടുത്തത്. 54 സെഞ്ചുറികള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയ അംലയെ ലേലത്തിലെടുക്കാന്‍ ആരും തയ്യാറായില്ല. എന്നാല്‍ 6.2 കോടി രൂപയ്ക്കായിരുന്നു മുംബൈ ഇന്ത്യന്‍സ് രഞ്ജി ട്രോഫി മത്സരം മാത്രം കളിച്ചു പരിജയമുള്ള ഡല്‍ഹിയുടെ ഇഷാന്‍ കിഷണിന് നല്‍കിയത്. 

അതുകൊണ്ട് തന്നെ കളിക്കാരെ അളക്കുന്നതിന് ഐപിഎല്‍ ഉപയോഗപ്പെടുത്തരുതെന്ന് ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്തമായൊരു ഫോര്‍മാറ്റാണ് ഐപിഎല്ലിന്. സപ്ലേ, ഡിമാന്റ് എന്നിവ മാത്രമാണ് ഐപിഎല്ലില്‍ നമ്മള്‍ നോക്കേണ്ടത്. ഇന്ത്യയ്ക്കായി രണ്ട് ഏകദിനം മാത്രം കളിച്ച, ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാത്ത ഉദന്‍കട്ടാണ് ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ എന്നത് തന്നെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണെന്നും ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com