ആദ്യം തൊഴിച്ചു, പിന്നെ കാര്‍ഡ് നല്‍കി പുറത്താക്കി; വീണതിന് കളിക്കാരന് നേരെ കലിപ്പിട്ട റഫറിക്ക് ആറ് മാസം വിലക്ക്

നാന്റസ് താരം ഡീഗോ കാര്‍ലോസിനെയാണ് ചാപ്രോണ്‍ കളിക്കിടെ കാലുകൊണ്ട് തൊഴിച്ചത്
ആദ്യം തൊഴിച്ചു, പിന്നെ കാര്‍ഡ് നല്‍കി പുറത്താക്കി; വീണതിന് കളിക്കാരന് നേരെ കലിപ്പിട്ട റഫറിക്ക് ആറ് മാസം വിലക്ക്

ളിക്കാര്‍ തമ്മില്‍ തല്ലുകൂടുന്നത് ഫുട്‌ബോളില്‍ സാധാരണമാണ്. എന്നാല്‍ കളി നിയന്ത്രിക്കേണ്ട റഫറിക്ക് തന്നെ കണ്‍ട്രോള്‍ നഷ്ടപ്പെട്ടാലോ. കഴിഞ്ഞ മാസം ഫ്രഞ്ച് ലീഗിലാണ് റഫറി കളിക്കാരനെ തൊഴിച്ചത്. സംഭവത്തെത്തുടര്‍ന്ന് റഫറി ടോണി ചാപ്രോണിനെ ആറ് മാസത്തേക്ക് വിലക്കി. നാന്റസ് താരം ഡീഗോ കാര്‍ലോസിനെയാണ് ചാപ്രോണ്‍ കളിക്കിടെ കാലുകൊണ്ട് തൊഴിച്ചത്.

ഫ്രഞ്ച് ലീഗിലെ പാരിസ് സെന്റ് ജര്‍മെന് എതിരായുള്ള നാന്റസിന്റെ മത്സരത്തിന് ഇടയിലായിരുന്നു സംഭവം. കളിക്കളത്തില്‍ ഓടുന്നതിനിടെ കാര്‍ലോസ് റഫറിയെ തട്ടി. ഇതിന്റെ ആഘാതത്തില്‍ അദ്ദേഹം താഴെ വീണു. ഈ ദേഷ്യത്തിലാണ് ചാപ്രോണി ഓടിക്കൊണ്ടിരിക്കുകയായിരുന്ന പ്രതിരോധ താരത്തിന്റെ കാലില്‍ തൊഴിച്ചത്. എന്നാല്‍ ഇതില്‍ അവസാനിച്ചില്ല. കുറച്ച് സെക്കന്റുകള്‍ക്ക് ശേഷം കാര്‍ലോസിന് ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു. ഇതോടെ താരം കളിയില്‍ നിന്ന് പുറത്തായി. 

അടുത്ത ദിവസം റഫറി ക്ഷമാപണം നടത്തി. വീണതിന്റെ വേദനയില്‍ അറിയാതെ ചെയ്തുപോയതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തൊഴിക്കല്‍ വിവാദമായതോടെ ഫ്രെഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ചാപ്രോണിനെ സസ്‌പെന്റ് ചെയ്തു. ആഴ്ചകള്‍ക്ക് മുന്‍പ് റിട്ടയര്‍ ചെയ്യാന്‍ പദ്ധതിയിടുന്നതായി ചാപ്രോണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ സംഭവമുണ്ടാകുന്നത്. ഫ്രാന്‍സിലെ പ്രധാന മത്സരങ്ങളെ നിയന്ത്രിച്ചിരുന്നത് ചാപ്രോണായിരുന്നു. ഫ്രെഞ്ച് കപ്പ് ഫൈനല്‍ ഉള്‍പ്പടെ 400 മത്സരങ്ങളില്‍ റഫറിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com