ഡ്രസ്സിംഗ് റൂമില്‍ ഇരുന്നാല്‍ മനസമാധാനം കിട്ടില്ല, പരിക്കായിട്ടും കളിക്കാനിറങ്ങിയതിന് കൊഹ്ലിയുടെ വിശദീകരണം 

ഡ്രസ്സിംഗ് റൂമില്‍ ഇരുന്നാല്‍ മനസമാധാനം കിട്ടില്ലെന്നും കളിക്കളത്തില്‍ ഇറങ്ങുന്നതാണ് ഇഷ്ടമെന്നും കൊഹ്ലി
ഡ്രസ്സിംഗ് റൂമില്‍ ഇരുന്നാല്‍ മനസമാധാനം കിട്ടില്ല, പരിക്കായിട്ടും കളിക്കാനിറങ്ങിയതിന് കൊഹ്ലിയുടെ വിശദീകരണം 

ഡ്രസ്സിംഗ് റൂമില്‍ വിശ്രമിക്കുന്നത് തന്നില്‍ പേടി ഉളവാക്കുന്നതാണെന്ന് വിരാട് കൊഹ്ലി. ഡ്രസ്സിംഗ് റൂമില്‍ ഇരുന്നാല്‍ മനസമാധാനം കിട്ടില്ലെന്നും കളിക്കളത്തില്‍ ഇറങ്ങുന്നതാണ് ഇഷ്ടമെന്നും കൊഹ്ലി പറഞ്ഞു. മത്സരത്തിനിടയില്‍ കാല്‍മുട്ടിനേറ്റ പരിക്ക് കണക്കിലെടുക്കാതെയാണ് ഇന്ത്യന്‍ നായകന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇറങ്ങിയത്. കളിയില്‍ ദക്ഷിണാഫ്രിക്കയിലെ തന്റെ ആദ്യ സെഞ്ചറി നേടിയാണ് നായകന്‍ ക്രീസില്‍ നിന്ന് മടങ്ങിയത്.  

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ കൊഹ്ലി മൈതാനത്തുനിന്ന് മടങ്ങുന്നതാണ് കണ്ടത് എന്നാല്‍ പെട്ടന്നുതകന്നെ കൊഹ്ലി കളികളത്തില്‍ തിരിച്ചെത്തി. 119 പന്തില്‍ 112റണ്‍സ് നേടിയ കൊഹ്ലി ഡര്‍ബന്‍ മണ്ണില്‍ കുറിച്ചത് തന്റെ 35-ാം സെഞ്ചറിയായിരുന്നു. ഇതോടെ ഇതുവരെ കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ചറി നേടി എന്ന റെക്കേര്‍ഡും കൊഹ്ലി സ്വന്തമാക്കി. നായകന്റെ സെഞ്ചറിയുടെ മികവില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയം സ്വന്തമാക്കി. 

ടെസ്റ്റ് പദവിയുള്ള ഒമ്പത് രാജ്യങ്ങളില്‍ കളിച്ചിട്ടുള്ള കൊഹ്ലി ദക്ഷിണാഫ്രിക്കയില്‍ മാത്രമായിരുന്നു സെഞ്ചുറി നേടാനുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പത്താം ഏകദിനത്തിലാണ് നായകന്‍ ആ നേട്ടവും സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഇന്ത്യയില്‍ തന്നെയാണ് കോഹ്‌ലി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ളത്. ഇന്ത്യയില്‍ കളിച്ച 76 ഏകദിനത്തില്‍ നിന്നും 14 സെഞ്ചുറികള്‍ കോഹ്‌ലി നേടിയിട്ടുണ്ട്.

സീരീസിലെ ആദ്യ മത്സരം എപ്പോഴും പ്രത്യകതയുള്ളതാണെന്നു ദക്ഷിണാഫ്രിക്കയെ 270റണ്‍സില്‍ ഒതുക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്നും നായകന്‍ പ്രതികരിച്ചു. മത്സരത്തിലെ കൊഹ്ലിയുടെയും രെഹാനയുടെയും കൂട്ടുകെട്ടില്‍ പിറന്ന 189റണ്‍സ് എന്നതും റെക്കോര്‍ഡായിരുന്നു. മൂന്നാം വിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇരുവരുടെയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com