അന്ന് സംഗക്കാരയായിരുന്നു എങ്കില്‍ ഇന്ന് സാങ്കയാണ്; തോറ്റവന്റെ ചിരിയുടെ വേട്ടയാടല്‍ തുടരുകയാണ്

ക്രീസിലേക്ക് നീല പറവകളെ പോലെ ഇന്ത്യന്‍ താരങ്ങള്‍ ഓടിയെത്തി വിജയം ആഘോഷിക്കുമ്പോള്‍ തൊട്ടടുത്ത് ചിരിയുമായി സങ്കയുണ്ടായിരുന്നു
അന്ന് സംഗക്കാരയായിരുന്നു എങ്കില്‍ ഇന്ന് സാങ്കയാണ്; തോറ്റവന്റെ ചിരിയുടെ വേട്ടയാടല്‍ തുടരുകയാണ്

തോറ്റവന്റെ മുഖത്തെ ചിരിയോളം ശക്തമാണോ ജയിച്ചവന്റെ ചിരി? 2011ലോക കപ്പ് ഫൈനലില്‍ ഇന്ത്യ വിജയം ആഘോഷിക്കുമ്പോള്‍ സംഗക്കാരയുടെ മുഖത്ത് വിരിഞ്ഞ ഒരു ചിരിയുണ്ട്. അണ്ടര്‍ 19 ലോക കപ്പില്‍ ഷായും സംഘവും കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോഴും അങ്ങിനെയൊരു ചിരി അവിടെയുണ്ടായിരുന്നു. 

അന്ന് കുമാര്‍ സംഗക്കാരയായിരുന്നു എങ്കില്‍ ഇന്ന് ഇന്ത്യന്‍ വംശജനായ ഓസീസ് നായകന്‍ ജസണ്‍ സങ്കയായിരുന്നു അത്തരമൊരു ചിരിയിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസുലച്ചത്. ക്രീസിലേക്ക് നീല പറവകളെ പോലെ ഇന്ത്യന്‍ താരങ്ങള്‍ ഓടിയെത്തി വിജയം ആഘോഷിക്കുമ്പോള്‍ തൊട്ടടുത്ത് ചിരിയുമായി സങ്കയുണ്ടായിരുന്നു. 

പഞ്ചാബി സിഖ് കുടുംബത്തിലായിരുന്നു വലംകയ്യന്‍ ബാറ്റ്‌സ്മാനായ സാങ്കയുടെ ജനനം. പഞ്ചാബിലെ ലോധിപൂരില്‍ നവന്‍ഷഹര്‍ എന്ന സ്ഥലത്തായിരുന്നു സാങ്കയുടെ പിതാവ് കുല്‍ദീപിന്റെ ജനനം. 1980ല്‍ അവര്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. സാങ്കയുടെ അമ്മയുടെ അച്ഛനാവട്ടെ 1920കളില്‍ ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുകയായിരുന്നു കൃഷിക്കായി. 

അണ്ടര്‍ 19 നായകനായ സാങ്ക ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനിലും, ന്യു സൗത്ത് വേല്‍സ്, റാന്‍ഡ്വിക് പെറ്റര്‍ഷാം ക്രിക്കറ്റ് ക്ലബിലും സാന്നിധ്യം ഉറപ്പിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com