നെയ്മറാണ് ഞങ്ങളുടെ ലക്ഷ്യം, കരാറുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മാത്രം; നില്‍മറിന്റെ വരവിനെ കുറിച്ച് ഡേവിഡ് ജെയിംസ്‌

കിസിറ്റോയുടെ പരിക്കിനെ തുടര്‍ന്ന് നില്‍മറെ പകരം ടീമിലെത്തിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍
നെയ്മറാണ് ഞങ്ങളുടെ ലക്ഷ്യം, കരാറുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മാത്രം; നില്‍മറിന്റെ വരവിനെ കുറിച്ച് ഡേവിഡ് ജെയിംസ്‌

ബ്രസീലിയന്‍ താരം നില്‍മര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ പ്രതികരണം. ഞങ്ങള്‍ നെയ്മറിന് പിന്നാലെയാണ്. കരാറുമായി ബന്ധപ്പെട്ട് ചെറിയ ചില പ്രശ്‌നങ്ങള്‍, 500 മില്യണിന്റെ മാത്രം എന്നായിരുന്നു നില്‍മറുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള ഡേവിഡ് ജെയിംസിന്റെ തമാശ രൂപത്തിലുള്ള മറുപടി. 

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ താരങ്ങള്‍ വന്നേക്കാം എന്ന സൂചനയും ഡേവിഡ് ജെയിംസ് ഇതിനൊപ്പം നല്‍കുന്നുണ്ട്. സെമി സാധ്യതകള്‍ മങ്ങി നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സിനെ ശക്തിപ്പെടുത്തുന്നതിനായി ബ്രസീലിയന്‍ താരത്തെ ടീമിലെത്തിക്കാന്‍ ഡേവിഡ് ജെയിംസ് ശ്രമിക്കുന്നതായിട്ടായിരുന്നു വാര്‍ത്തകള്‍. ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്ന ബ്രസീലിയന്‍ താരം നില്‍മറാണെന്നും അദ്ദേഹം ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നുമള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും ഈ അഭ്യൂഹങ്ങളെ തള്ളുന്ന പ്രതികരണമായിരുന്നു ഡേവിഡ് ജെയിംസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. 

കിസിറ്റോയുടെ പരിക്കിനെ തുടര്‍ന്ന് നില്‍മറെ പകരം ടീമിലെത്തിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ആ സ്ഥാനത്ത് പുള്‍ഗ എത്തിയതോടെ പകരമൊരു വിദേശ താരത്തെ കൂടി ടീമിലെത്തിക്കാനുള്ള സാധ്യതകള്‍ വിരളമായിരിക്കുകയാണ്. 

മികച്ച കളിക്കാരനാണ് ബ്രസീലിയന്‍ താരം നില്‍മറെങ്കിലും ഇപ്പോഴുള്ള അദ്ദേഹത്തിന്റെ ഫോമില്ലായ്മയെ തുടര്‍ന്നാകാം ഡേവിഡ് ജെയിംസ് നില്‍മറുമായി കരാറിലെത്താന്‍ തിടുക്കപ്പെടാത്തതെന്നാണ് സൂചന. നില്‍മറിന് പകരം മറ്റൊരു താരത്തെയാണോ, അതോ നില്‍മര്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുമോയെന്ന ആകാംക്ഷ ആരാധകരില്‍ നിന്നും അകലുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com