അമ്പയര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരും ഒരുപോലെയാണ്; ഉച്ചഭക്ഷണം കഴിഞ്ഞിട്ടേ അവര്‍ക്ക് മറ്റെന്തുമുള്ളു, ഒളിയമ്പെയ്ത് സെവാഗ് കുടുങ്ങി

ഉച്ചയ്ക്കാണ് ബാങ്കിലെത്തുന്നതെങ്കില്‍ ഉച്ചഭക്ഷണത്തിന്റെ സമയം കഴിഞ്ഞ് വരാന്‍ പറഞ്ഞ് ആവശ്യക്കാരെ തിരിച്ചയക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരെയായിരുന്നു സെവാഗ് ലക്ഷ്യം വെച്ചത്
അമ്പയര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരും ഒരുപോലെയാണ്; ഉച്ചഭക്ഷണം കഴിഞ്ഞിട്ടേ അവര്‍ക്ക് മറ്റെന്തുമുള്ളു, ഒളിയമ്പെയ്ത് സെവാഗ് കുടുങ്ങി

ജയിക്കാന്‍ ഇന്ത്യയ്ക്ക് രണ്ട് റണ്‍സ് മാത്രം വേണ്ടിയിരിക്കെ ഉച്ചഭക്ഷണത്തിനായി കളി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച അമ്പയര്‍മാരെ അങ്ങിനെ വെറുടെ വിടാന്‍ പറ്റില്ലല്ലോ. അവസരോചിതമല്ലാത്ത അമ്പയര്‍മാരുടെ തീരുമാനത്തെ പരിഹസിച്ച ട്രോളുകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിരന്നത്. 

ട്രോളര്‍മാര്‍ ഇങ്ങനെ കളം നിറയുമ്പോള്‍ ട്രോളര്‍മാരുടെ തലവനും മിണ്ടാതിരിക്കാനാവില്ലല്ലോ. ബാങ്ക് ജീവനക്കാരെ പോലെയാണ് അമ്പയര്‍മാര്‍ പെരുമാറിയതെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഉച്ചയ്ക്കാണ് ബാങ്കിലെത്തുന്നതെങ്കില്‍ ഉച്ചഭക്ഷണത്തിന്റെ സമയം കഴിഞ്ഞ് വരാന്‍ പറഞ്ഞ് ആവശ്യക്കാരെ തിരിച്ചയക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരെയായിരുന്നു സെവാഗ് ലക്ഷ്യം വെച്ചത്. 

പക്ഷേ സെവാഗിന്റെ ട്വീറ്റിനെ ചോദ്യം ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തി. ഉച്ചഭക്ഷണ സമയത്ത് വന്നാല്‍ പോയിട്ട് പിന്നെ വരാന്‍ ഞങ്ങള്‍ പറയാറില്ലെന്നായിരുന്നു അവര്‍ ട്വിറ്ററിലൂടെ തന്നെ സെവാഗിന് മറുപടി നല്‍കിയത്. 

എന്നാല്‍ സെവാഗ് പിന്നേയുമെത്തി. ഉച്ചഭക്ഷണത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ വലയ്ക്കുന്നതിന് പുറമെ, സര്‍വര്‍ കംപ്ലെയിന്റ് ആണ്, പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നെല്ലാം ഇവര്‍ പറയും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഒരു മാറ്റവുമില്ലെന്നും സെവാഗ് ട്വീറ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com