ഇസുമി മടങ്ങിയെത്തി, ഇനി റിനോ? സാഹചര്യത്തിന് അനുസരിച്ച് ഗെയിംപ്ലാന്‍ മാറ്റുകയാണ് നമ്മുടെ തന്ത്രമെന്ന് ഡേവിഡ് ജെയിംസ്

അറ്റാക്കിങ് മിഡ്ഫീല്‍ഡറായി ഇസൂമിയും, പുള്‍ഗയും കൂടി എത്തിയാല്‍ ഇനിയുള്ള നാല് മത്സരങ്ങളിലും ജയം പിടിച്ച്‌  സെമി സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കും
ഇസുമി മടങ്ങിയെത്തി, ഇനി റിനോ? സാഹചര്യത്തിന് അനുസരിച്ച് ഗെയിംപ്ലാന്‍ മാറ്റുകയാണ് നമ്മുടെ തന്ത്രമെന്ന് ഡേവിഡ് ജെയിംസ്

കളിക്കളത്തിലെ സാഹചര്യത്തിന് അനുസരിച്ചാണ് ഗെയിംപ്ലാന്‍ ആവിഷ്‌കരിക്കുന്നതും നടപ്പിലാക്കുന്നതെന്നും കോച്ച് ഡേവിഡ് ജെയിംസ്. ഈ തന്ത്രം ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഈ രീതി തന്നെ വരുന്ന മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് ഡേവിഡ് ജെയിംസ് വ്യക്തമാക്കുന്നത്. 

ഇനി നാല് മത്സരങ്ങള്‍ മാത്രം ശേഷിക്കവെ മഞ്ഞക്കുപ്പായത്തില്‍ അറാട്ട ഇസുമിയെന്ന ജപ്പനീസ് വംശജനായ ഇന്ത്യന്‍ ഫുട്‌ബോളറെ കാണാന്‍ സാധിക്കുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ആരാധകരുടെ ആശങ്കകളെ ഇല്ലാതാക്കി ഇസുമി തന്നെ പറഞ്ഞു, ഞാന്‍ തിരിച്ചു വരുന്നു എന്ന്. 

പരിക്കിന്റെ പിടിയില്‍ നിന്നും ഞാന്‍ മോചിതനായി. മൈതാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇസുമി ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. മത്സരങ്ങള്‍ പുരോഗമിക്കവെ ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയെ വീണ്ടും കുഴക്കി ഇസുമി പരിക്കിന്റെ പിടിയിലാവുകയായിരുന്നു. 

A post shared by Arata Izumi (@arataizumi) on

അറ്റാക്കിങ് മിഡ്ഫീല്‍ഡറായി ഇസൂമിയും, പുള്‍ഗയും കൂടി എത്തിയാല്‍ ഇനിയുള്ള നാല് മത്സരങ്ങളിലും ജയം പിടിച്ച്‌  സെമി സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കും. പുനെയ്‌ക്കെതിരായ മത്സരത്തില്‍ 2-1ന് ജയം പിടിച്ച ബ്ലാസ്റ്റേഴ്‌സ് ലീഗിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും ഒത്തിണക്കം പ്രകടിപ്പിച്ചിരുന്നു. പ്രതിരോധ നിരയില്‍ ലാല്‍റുത്താറയ്‌ക്കൊപ്പം റിനോ ആന്റോ കൂടി മടങ്ങി എത്തിയാല്‍ മഞ്ഞപ്പടയുടെ മട്ട് മാറുമെന്നാണ് ആരാധകരുടെ വിശ്വാസം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com