ഞാന്‍ പാക് ഡ്രസിങ് റൂമിലേക്ക് കടന്നിട്ടില്ല; മാധ്യമപ്രവര്‍ത്തകനെ തിരുത്തി രാഹുല്‍ ദ്രാവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2018 12:03 PM |
Last Updated: 06th February 2018 12:03 PM | A+A A- |

പാക് ഡ്രസിങ് റൂമിലെത്തിയ ദ്രാവിഡ് കളിക്കാരുടെ ആത്മവീര്യം ഉയര്‍ത്തുകയായിരുന്നു എന്നാണ് പാക് അണ്ടര്‍ 19 ക്രിക്കറ്റ് ടീം മാനേജര്‍ നദീം ഖാന്‍ പറഞ്ഞത്. ലോക കിരീടവുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പക്ഷേ രാഹുല്‍ ദ്രാവിഡ് അത് നിഷേധിച്ചു.
പാക് താരങ്ങളുടെ ഡ്രസിങ് റൂമില്‍ ദ്രാവിഡ് എത്തിയെന്ന പാക് ടീം മാനേജറുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകനെ തിരുത്തിയായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. ഞാന്‍ പാക് താരങ്ങളുടെ ഡ്രസിങ് റൂമിലേക്ക് പോയിട്ടില്ലെന്ന് ദ്രാവിഡ് പറയുന്നു.
ലോക കപ്പ് പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ അവരുടെ ഇടം കയ്യന്‍ പേസറുടെ അഭിനന്ദിച്ചിരുന്നു. അവരുടെ ഡ്രസിങ് റൂമിന് പുറത്തുവെച്ചാണ് ആ കളിക്കാരനെ കണ്ടത്. നല്ല പ്രകടനമാണ് കാഴ്ച വെച്ചതെന്ന് പറയുകയും ചെയ്തത്. ഇന്ത്യന്‍ താരങ്ങളെ അകമഴഞ്ഞ് പുകഴ്ത്തിയ പാക് പരിശീലകനുള്ള മറുപടി കൂടിയായിട്ടാണ് പാക് താരത്തിന് അഭിനന്ദനവുമായി പോയതെന്നും ദ്രാവിഡ് പറഞ്ഞു.
14-16 മാസം ലോക കപ്പിനായി നടത്തിയ മുന്നൊരുക്കങ്ങളാണ് ലോക കപ്പ് വിജയിച്ച ഈ അവസരത്തില്‍ ഏറ്റവും ആത്മസംതൃപ്തി നല്‍കുന്നതെന്നും ദ്രാവിഡ് പറയുന്നു.