കളി മഞ്ഞപ്പടയോട് വേണ്ട, ഐഎസ്എല്‍ അധികൃതരെ കുഴക്കി മഞ്ഞപ്പടയുടെ വോട്ടിങ് തന്ത്രം

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വന്നാല്‍ ഗോള്‍ ഓഫ് ദി വിക്ക് മറ്റാര്‍ക്കും കൊണ്ടുപോകാനാവില്ലെന്ന് ചുരുക്കം
കളി മഞ്ഞപ്പടയോട് വേണ്ട, ഐഎസ്എല്‍ അധികൃതരെ കുഴക്കി മഞ്ഞപ്പടയുടെ വോട്ടിങ് തന്ത്രം

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ നിന്നും ഒരു താരം ഗോള്‍ ഓഫ് ദി വീക്കില്‍ ഇടം പിടിച്ചാല്‍ പിന്നെ മറ്റൊരു താരവും അവിടെ നിന്നിട്ടു കാര്യമില്ല. ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ആ ഗോള്‍ തന്നെ ഗോള്‍ ഓഫ് ദി വിക്ക് ആയി തെരഞ്ഞെടുത്തിരിക്കും. മഞ്ഞപ്പടയുള്ളിടത്തോളം കാര്യങ്ങള്‍ അങ്ങിനെ തന്നെയാവും. 

പക്ഷേ പുനെയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഐഎസ്എല്‍ അധികൃതര്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഒന്ന് കുഴക്കി. ബ്ലാസ്‌റ്റേഴ്‌സിനെ കളിയില്‍ മുന്നിലെത്തിച്ച ജാക്കിചന്ദിന്റേയും, സമനില കുരുക്കില്‍ നിന്നും ഇഞ്ചുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ച വിനീതിന്റേയും ലാങ് റേഞ്ചറുകള്‍ മുന്നില്‍ വെച്ചാല്‍ മഞ്ഞപ്പട ആര്‍ക്ക് വോട്ട് ചെയ്യും. 

പക്ഷേ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുഴയ്ക്കാന്‍ നോക്കിയ ഐഎസ്എല്‍ അധികൃതര്‍ക്ക് മഞ്ഞപ്പട നല്ല എട്ടിന്റെ പണിയാണ് കരുതി വെച്ചിരിക്കുന്നത്. ജാക്കിചന്ദിനും, സി.കെ.വിനീതിനും ഒരേ ശതമാനം വോട്ട്. നിലവില്‍ 49.0% എന്നതാണ് രണ്ട് താരങ്ങള്‍ക്കും ലഭിച്ചിരിക്കുന്ന വോട്ടിങ് ശതമാനം. 

ഇങ്ങനെ രണ്ട് പേര്‍ക്കും ഒരേ വോട്ടിങ് ശതമാനം എത്തിക്കുന്നതില്‍ തന്ത്രങ്ങളുമായാണ് മഞ്ഞപ്പടയുടെ പോക്ക്. ഒരാളുടെ വോട്ടിങ് ശതമാനം കൂടി നില്‍ക്കുകയാണെങ്കില്‍ രണ്ടാമത്തെ ബ്ലാസ്‌റ്റേഴ്‌സ് താരത്തിന് വോട്ട് ചെയ്ത് മഞ്ഞപ്പട വോട്ടിങ് ശതമാനം ഒരേപോലെയാക്കും. ഞങ്ങള്‍ക്ക് രണ്ട് പേരും ഒരേപോലെയാണെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പറയുന്നത്.
ഇതാദ്യമായി ഐഎസ്എല്‍ അധികൃതര്‍ക്ക് മുന്നില്‍ ഇങ്ങനെ ഒരു പ്രശ്‌നം വരുമ്പോള്‍ എന്താകും തീരുമാനമെന്ന കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. 

ഐഎസ്എല്ലിന്റെ 11ാം ആഴ്ചയില്‍ നേഗിയുടേതായിരുന്നു ഗോള്‍ ഓഫ് ദി വീക്ക്. അതിന്‍ മുന്‍പ് ഹ്യും. അങ്ങിനെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വന്നാല്‍ ഗോള്‍ ഓഫ് ദി വിക്ക് മറ്റാര്‍ക്കും കൊണ്ടുപോകാനാവില്ലെന്ന് ചുരുക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com