വീരോചിതം വിരാട്; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 304 റണ്‍സ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് ആറ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു
വീരോചിതം വിരാട്; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 304 റണ്‍സ്

കേപ്ടൗണ്‍: സെഞ്ച്വറി നേടിയ നായകന്‍ വിരാട് കൊഹ്ലിയുടെയും (പുറത്താവാതെ 160) അര്‍ദ്ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (76) കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് ആറ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. ആതിഥേയര്‍ക്കായി ജെ.പി. ഡുമിനി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍, ആന്‍ഡയില്‍ ഫെഹ്‌ലുക്യായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാന് കൂട്ടായി നായകന്‍ എത്തിയതോടെ കളിയുടെ ഗതി മാറി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് കളിച്ച ഇരുവരും രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പിന്നാലെ വന്നവരൊന്നും മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നതോടെ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ എന്ന ലക്ഷ്യം അവസാനിക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ പുറത്തായതിന് ശേഷം വന്ന അജിന്‍ക്യ രഹാന (11), ഹാര്‍ദിക് പാണ്ഡ്യ (14), എം.എസ്. ധോണി (10), കേദാര്‍ ജാദവ് (ഒന്ന്) എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയ്ക്ക് വിനയായത്. എന്നാല്‍ ഏഴാം വിക്കറ്റില്‍ ക്രിസീലെത്തിയ ഭുവനേശ്വര്‍ കുമാറിനെയും കൂട്ടുപിടിച്ച് കൊഹ്ലി സ്‌കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com