ഒടുവില്‍ മഞ്ഞപ്പടയെ തോല്‍പ്പിച്ച് ഐഎസ്എല്‍; ഗോള്‍ ഓഫ് ദി വീക്ക് ജാക്കിചന്ദിന്റേത്‌

ഗോള്‍ ഓഫ് ദി വീക്ക് വോട്ടിങ്ങില്‍ മൂന്ന് വോട്ടുകള്‍ വീതം ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നത് ഉപയോഗിക്കുകയായിരുന്നു മഞ്ഞപ്പടയുടെ തന്ത്രം
ഒടുവില്‍ മഞ്ഞപ്പടയെ തോല്‍പ്പിച്ച് ഐഎസ്എല്‍; ഗോള്‍ ഓഫ് ദി വീക്ക് ജാക്കിചന്ദിന്റേത്‌

ഐഎസ്എല്‍ സീസണ്‍ ഫോറില്‍ ഗോള്‍ ഓഫ് ദി വിക്ക് വോട്ടെടുപ്പില്‍ ഏറ്റവും ആവേശം നിറഞ്ഞു നിന്നത് 12ാം ആഴ്ചയിലാണ്. 
ഗോള്‍ ഓഫ് ദി വീക്കില്‍ വിനീതിന്റേയും ജാക്കിചന്ദിന്റേയും ലോങ് റേഞ്ച് ഗോളുകള്‍ വോട്ടിങ്ങിനിട്ട് ഐഎസ്എല്‍ അധികൃതര്‍ മഞ്ഞപ്പടയെ കുഴക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി നേരിട്ടായിരുന്നു മഞ്ഞപ്പടയുടെ മറുപടി.

ജാക്കിചന്ദിന്റേയും വിനീതിന്റേയും വോട്ടിങ് ശതമാനം ഒന്നാക്കുക. ഒരു പരിധി വരെ ബ്ലാസ്റ്റേഴ്‌സ് അതില്‍ ജയിക്കുകയും ചെയ്തു. എന്നാല്‍ ഫലം വന്നപ്പോള്‍ ഗോള്‍ ഓഫ് ദി വിക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ജാക്കിചന്ദിന്റേതാണ്. 

48.9 ശതമാനം വോട്ടാണ് ജാക്കിക്ക് ലഭിച്ചിരിക്കുന്നത്. വിനീതും ജാക്കിചന്ദും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. രണ്ട് പേരേയും കൈവിടാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞായിരുന്നു മഞ്ഞപ്പട രണ്ട് പേരുടേയും  വോട്ടിങ് ശതമാനം ഒന്നാക്കാന്‍ ശ്രമിച്ചിരുന്നത്.  എന്നാല്‍ പാതി വഴിയില്‍ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് കീഴടങ്ങേണ്ടി വന്നു. 

ഒരു താരത്തിന്റെ വോട്ടിങ് ശതമാനം കൂടി നിന്നപ്പോള്‍ മഞ്ഞപ്പട രണ്ടാമത്തെ ബ്ലാസ്റ്റേഴ്‌സ് താരത്തിന് വോട്ട് ചെയ്ത് വോട്ടിങ് ശതമാനം ഒരേപോലെയാക്കുകയായിരുന്നു.  ബ്ലാസ്‌റ്റേഴ്‌സിനെ കളിയില്‍ മുന്നിലെത്തിച്ച ജാക്കിചന്ദിന്റേയും, സമനില കുരുക്കില്‍ നിന്നും ഇഞ്ചുറി ടൈമില്‍ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ച വിനീതിന്റേയും ലാങ് റേഞ്ചറുകള്‍ മുന്നില്‍ വെച്ചാല്‍ മഞ്ഞപ്പട ആര്‍ക്ക് വോട്ട് ചെയ്യും? ഗോള്‍ ഓഫ് ദി വീക്കില്‍ മൂന്ന് വോട്ടുകള്‍ വീതം ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നത് ഉപയോഗിക്കുകയായിരുന്നു മഞ്ഞപ്പടയുടെ തന്ത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com