"കപില്‍ ദേവിന് പിന്നാലെ ജൂലാന്‍ ഗോസ്വാമി"

ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡിന്റെ നെറുകയിലാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ജൂലാന്‍ ഗോസ്വാമി
"കപില്‍ ദേവിന് പിന്നാലെ ജൂലാന്‍ ഗോസ്വാമി"

കിമ്പര്‍ലി :  ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡിന്റെ നെറുകയിലാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ജൂലാന്‍ ഗോസ്വാമി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലാണ് ജൂലാന്‍ റെക്കോഡ് കരസ്ഥമാക്കിയത്. 166 ആമത്തെ ഏകദിനത്തിലാണ് 35 കാരിയായ ജൂലാന്‍ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്. 

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ലൗറ വോള്‍വാര്‍ദ്‌ത്തെ പുറത്താക്കിയാണ് ജൂലാന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തില്‍ ആദ്യമായി 200 വിക്കറ്റ് നേടുന്ന പുരുഷതാരമെന്ന റെക്കോഡും ഇന്ത്യയ്ക്ക് തന്നെയാണ്. ഇന്ത്യയുടെ വിഖ്യാത നായകന്‍ കപില്‍ദേവാണ് ആ താരം. 

കഴിഞ്ഞ മെയില്‍ ഓസ്‌ട്രേലിയയുടെ കാതറില്‍ ഫിറ്റ്‌സ്പാട്രിക്കിനെ പുറത്താക്കി, ജൂലാന്‍ വനിതാ ഏകദിനക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരിയായിരുന്നു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാഹ സ്വദേശിയായ ജൂലാന്‍ 2002 ലാണ് ഏകദിനത്തില്‍ അരങ്ങേറുന്നത്. 2007 ല്‍ ഐസിസി വുമന്‍ ക്രിക്കറ്റര്‍ അവാര്‍ഡ് ജൂലാന്‍ ഗോസ്വാമി നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com