നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില; കൊല്‍ക്കത്ത കൂടെപിടിച്ചത് 2-2ന്

കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്ത നിര്‍ണായക മത്സരം സമനിലയില്‍ കലാശിച്ചു
നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില; കൊല്‍ക്കത്ത കൂടെപിടിച്ചത് 2-2ന്

കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്ത നിര്‍ണായക മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി മത്സരം സമനിലയില്‍  കലാശിച്ചതോടെ പ്ലേ ഓഫില്‍ കടക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുവീണു.നിലവില്‍ 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളം. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ വിജയിച്ചാലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ വിരളമാണ്. 

നിര്‍ണായക മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതല്‍ കൊല്‍ക്കത്തയെ ആക്രമിച്ചാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. എന്നാല്‍ ആദ്യ ഗോള്‍ നേടാന്‍ 336ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.33ആം മിനിറ്റില്‍ ഗുഡ്‌ജോണ്‍ ബാല്‍ഡ് വില്‍സണാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 38ആം മിനിറ്റില്‍ കേരളാ പ്രതിരോധ നിരയെ വെട്ടിച്ച് റയാന്‍ ടെയ്‌ലര്‍ നേടിയ ഗോളിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 55ആം മിനിറ്റില്‍ ദിമിത്താര്‍ ബെര്‍ബറ്റോവ് നേടിയ രണ്ടാം ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് മത്സരം തിരിച്ചു പിടിച്ചു. ഇതിന് പിന്നാലെ 75ആം മിനിറ്റില്‍ ടോം തോര്‍പ്പ് കൊല്‍ക്കത്തയുടെ സമനില ഗോള്‍ നേടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com