കോഹ് ലിയെ പോലൊരു നായകനെ ഞാന്‍ വേറെ കണ്ടിട്ടില്ല, കപില്‍ ദേവ് അല്ലാതെ; ഇന്ത്യന്‍ നായകന് പ്രശംസയുമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം

ആരും പ്രതീക്ഷിക്കാത്ത തീരുമാനങ്ങളായിരിക്കും കപില്‍ എടുക്കുക. കോഹ് ലി അതുപോലെ നായകത്വത്തില്‍ ഒരു ബ്രാന്‍ഡ് കൊണ്ടുവന്നിരിക്കുകയാണ്
കോഹ് ലിയെ പോലൊരു നായകനെ ഞാന്‍ വേറെ കണ്ടിട്ടില്ല, കപില്‍ ദേവ് അല്ലാതെ; ഇന്ത്യന്‍ നായകന് പ്രശംസയുമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം

നായകസ്ഥാനത്ത് വിജയിച്ചു നില്‍ക്കുന്നവനാണ് വിരാട് കോഹ് ലി. ബാറ്റിങ്ങിലേക്ക് വരികയാണെങ്കില്‍ കോഹ് ലി പ്രതിഭാസമാണ്. വെസ്റ്റ്ഇന്‍ഡീസ് മുന്‍ താരം അല്‍വിന്‍ കല്ലിച്ചരനാണ് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറുന്ന കോഹ് ലിയെ വിവിന്‍ റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്ത് പ്രശംസ കൊണ്ട് മൂടുന്നത്. 

നിശ്ചയദാര്‍ഡ്യത്തോടെയാണ് കോഹ് ലിയുടെ മുന്നേറ്റം. നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ തീരുമാനങ്ങളെടുത്ത് മുന്നേറാന്‍ സാധിക്കും. അങ്ങിനെ മുന്നേറുന്ന കോഹ് ലിയെ പോലൊരു നായകനെ
ഇന്ത്യന്‍ ടീമില്‍ ഇതിന് മുന്‍പ് താന്‍ കണ്ടിട്ടില്ല, കപില്‍ ദേവ് അല്ലാതെ. ക്രിക്കറ്റില്‍ എടുക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത തീരുമാനങ്ങളായിരിക്കും കപില്‍ എടുക്കുക. കോഹ് ലി അതുപോലെ നായകത്വത്തില്‍ ഒരു ബ്രാന്‍ഡ് കൊണ്ടുവന്നിരിക്കുകയാണ്. 

യഥാസ്ഥിതികനല്ല കോഹ് ലി. വിവ് റിച്ചാര്‍ഡ്‌സിനേയും കോഹ് ലിയേയും പരിഗണിക്കുമ്പോള്‍ പിന്നോട്ടായാത്ത മനോഭാവമാണ് ഇരുവരുടേയും കരുത്തെന്ന് കാണാം. താരങ്ങളെ താരതമ്യം ചെയ്യുന്നതില്‍ താത്പര്യമില്ലാത്ത വ്യക്തിയാണ് ഞാന്‍. എന്നാല്‍ വിവ് റിച്ചാര്‍ഡ്‌സനിന്റെ പോലെ അനുകമ്പ തീരെയില്ലാത്ത മനോഭാവമാണ് കോഹ് ലിയുടേതെന്നും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം പറയുന്നു. 

ഇന്ത്യന്‍ ടീമില്‍ കോഹ് ലിയുടെ അഭിപ്രായങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കും അല്‍വിന് മറുപടിയുണ്ട്. ജയിക്കാനുള്ള ടീമിന്റെ അഭിനിവേഷമാണ് എല്ലാത്തിലും വലുത്. ഇന്ത്യന്‍ ടീമിന് അതുണ്ട്.  ടീമില്‍ കോഹ് ലിയുടെ ജോലി എന്താണെന്ന് സഹതാരങ്ങള്‍ക്ക് മനസിലാവും, എന്താണ് കോഹ് ലി ഉദ്ദേശിക്കുന്നതെന്നും അവര്‍ക്ക് പിടികിട്ടുമെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com