വിരാട് കോഹ് ലി, സ്മൃതി മന്ദാന; പതിനെട്ടാം ജേഴ്‌സി നമ്പറിന്റെ കഥ

സച്ചിന്‍ തെണ്ടുല്‍ക്കറുടെ 10 എന്ന ജേഴ്‌സി നമ്പറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുകയാണ് 18ാം നമ്പര്‍ ജേഴ്‌സിയും
വിരാട് കോഹ് ലി, സ്മൃതി മന്ദാന; പതിനെട്ടാം ജേഴ്‌സി നമ്പറിന്റെ കഥ

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് ഒരു ആശ്വാസവും നല്‍കാതെ ഇന്ത്യന്‍ നായകന്‍ നിന്നു കളിച്ചപ്പോള്‍ 955 കിലോമീറ്റര്‍ അകലെ മറ്റൊരു ഇന്ത്യന്‍ വനിത കൂടി ദക്ഷിണാഫ്രിക്കയെ കുഴയ്ക്കുന്നുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വനിതാ താരങ്ങളെ കുഴക്കി സെഞ്ചുറി തികച്ച സ്മൃതി മന്ദാനയ്ക്കും, സെഞ്ചുറി ശീലമാക്കിയ വിരാട് കോഹ് ലിയ്ക്കും ഒരു പ്രത്യേകത കൂടിയുണ്ട്. ഇരുവരുടേയും ജേഴ്‌സി നമ്പര്‍ 18!

സച്ചിന്‍ തെണ്ടുല്‍ക്കറുടെ 10 എന്ന ജേഴ്‌സി നമ്പറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുകയാണ് 18ാം നമ്പര്‍ ജേഴ്‌സിയും. റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടന്ന് മുന്നേറുന്ന വിരാട് കോഹ് ലിയുടെ 34ാം സെഞ്ചുറിയായിരുന്ു മൂന്നാം ഏകദിനത്തില്‍ പിറന്നത്. മന്ദാനയുടെ കരിയറിലെ മൂന്നാമത്തെ സെഞ്ചുറിയാകട്ടെ ടീമിന് തുടര്‍ച്ചയായ രണ്ടാം ജയമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സമ്മാനിച്ചത്. 

129 ബോളില്‍ 135 റണ്‍സ് അടിച്ചുകൂട്ടിയ മന്ദാന 178 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ടീമിന് നേടിക്കൊടുത്തത്. കോഹ് ലിയാകട്ടെ 160 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ 300 കടത്തി. എന്നാല്‍ ഇന്ത്യന്‍ മധ്യനിര തകര്‍ന്നതോടെ കൂറ്റന്‍ സ്‌കോര്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഉയര്‍ത്താന്‍ സാധിക്കാതെ വരികയായിരുന്നു. ടെസ്റ്റിലെ ഫോം ഏകദിനത്തിലും നിലനിര്‍ത്തിയ കോഹ് ലി ആദ്യ ഏകദിനത്തില്‍ 112 റണ്‍സും, രണ്ടാം ഏകദിനത്തില്‍ 46 റണ്‍സുമെടുത്താണ് ടീമിനെ മുന്നില്‍ നിന്നും നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com