ഹൈവാന അല്‍ ജിബ്രലക്ക ഹേ ഹബീബീ, അര്‍ഥം അവിടെ നിക്കട്ടെ, ഷൈജുവേട്ടന്‍ മറ്റൊരു റെക്കോര്‍ഡും ഇട്ടെട്ടോ

പുനെയ്‌ക്കെതിരായ മത്സരത്തില്‍ കമന്ററി ബോക്‌സില്‍ എത്താന്‍ സാധിക്കാതിരുന്നതിന്റെ നിരാശ ഫേസ്ബുക്കില്‍ ലൈവ് വന്നായിരുന്നു അദ്ദേഹം തീര്‍ത്തത്
ഹൈവാന അല്‍ ജിബ്രലക്ക ഹേ ഹബീബീ, അര്‍ഥം അവിടെ നിക്കട്ടെ, ഷൈജുവേട്ടന്‍ മറ്റൊരു റെക്കോര്‍ഡും ഇട്ടെട്ടോ

ഐഎസ്എല്ലിന്റെ ആവേശ പോരില്‍ ആദ്യം മുതലേയുണ്ട് ഷൈജു ദാമോദരന്റെ ശബ്ദം. ഗ്യാലറിയില്‍ മഞ്ഞപ്പടയുടെ ആരാധകര്‍ അലയൊലികള്‍ തീര്‍ക്കുമ്പോള്‍ ആവേശം കൊള്ളിക്കുന്ന കമന്ററിയുമായി ശ്രദ്ധ നേടിയ ഷൈജു ദാമോദരന്‍ മറ്റൊരു നാഴിക കല്ലുകൂടി പിന്നിടുകയാണ്. 

ഐഎസ്എല്‍ കമന്ററി ബോക്‌സില്‍ 200 മത്സരങ്ങള്‍ തികയ്ക്കുകയാണ് അദ്ദേഹം അത്‌ലറ്റിക്കോയ്‌ക്കെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ  മത്സരത്തിലൂടെ. ആദ്യ സീസണില്‍ 47, രണ്ടാം സീസണില്‍ 61,മൂന്നാം സീസണില്‍ 46 നാലാം സീസണില്‍ ഇതുവരെ 46 എന്നിങ്ങനെയാണ് അദ്ദേഹം കമന്ററി ബോക്‌സിലെത്തിയ മത്സരങ്ങളുടെ കണക്കുകള്‍. 

ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ഗോളാഘോഷത്തിന് മേമ്പൊടിയായെത്തുന്ന ഷൈജു ദാമോദരന്റെ ഡയലോഗുകളുടെ ആരാധകരായുണ്ട് പലരും. പുനെയ്‌ക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തില്‍ കമന്ററി ബോക്‌സില്‍ എത്താന്‍ സാധിക്കാതിരുന്നതിന്റെ നിരാശ ഫേസ്ബുക്കില്‍ ലൈവ് വന്നായിരുന്നു അദ്ദേഹം തീര്‍ത്തത്.

എല്ലാവര്‍ക്കുമെന്നത് പോലെ എനിക്കും എന്റെ നാടും എന്റെ ഭാഷയും എന്റെ നാടിന്റെ പേരിലുള്ള ഫുട്‌ബോള്‍ ടീമും തന്നെയാണ് വലുത്. ജംഷഡ്പൂരിന്റെ ഒരൊറ്റ ആരാധകനും മലയാളം കമന്ററി കേട്ട് കളി കാണുന്നവരല്ല. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ ഗോള്‍ വീഴുമ്പോള്‍ ഉസാര്‍ക്ക നാരങ്ങ പ്രതീക്ഷിക്കരുത് സര്‍..അവിടെ  എന്റെ മുന്നില്‍ ശരികള്‍ മാത്രമേയുള്ള..എന്നോട് പൊറുക്കണം എന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ ഗോള്‍ കയറുമ്പോള്‍ ഉസാല്‍ക്ക നാരങ്ങയും കുസാല്‍ക്ക മുന്തിരിങ്ങയും തിന്നുകയാണോ എന്ന കമന്റിന് ഷൈജു ദാമോദരന്‍ നല്‍കിയ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com