കോഹ് ലിയോട് ഡിആര്‍എസിനായി രോഹിത്, വേണ്ടെന്ന് ധോനി; ധോനി റിവ്യു സിസ്റ്റം എന്ന് പറയുന്നത് വെറുതെയല്ല

ഭൂമ്രയുടെ മനോഹരമായ ഡെലിവറി അംലയിടെ ബാറ്റിലുരസി പോയോന്നുള്ള സംശയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഔട്ടിനായി അപ്പീലുയര്‍ത്തി
കോഹ് ലിയോട് ഡിആര്‍എസിനായി രോഹിത്, വേണ്ടെന്ന് ധോനി; ധോനി റിവ്യു സിസ്റ്റം എന്ന് പറയുന്നത് വെറുതെയല്ല

ഡിആര്‍എസിനെ ധോനി റിവ്യു സിസ്റ്റം എന്ന് ആരാധകര്‍ വെറുതെ പറയുന്നതല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ അത് ഒന്ന് കൂടി വ്യക്തമായി. ധോനിയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒരു റിവ്യു ഓപ്ഷനാണ് ഇന്ത്യയ്ക്ക് ലാഭിക്കാനായത്. 

ഭൂമ്രയുടെ മനോഹരമായ ഡെലിവറി അംലയിടെ ബാറ്റിലുരസി പോയോന്നുള്ള സംശയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഔട്ടിനായി അപ്പീലുയര്‍ത്തി. എന്നാല്‍ അമ്പയര്‍ നോട്ട്ഔട്ട് വിധിച്ചു. ഡിആര്‍എസ് അപ്പിലീനായിരുന്നു രോഹിത് ശര്‍മ നായകന്‍ വിരാട് കോഹ് ലിയോട് ആവശ്യപ്പെട്ടത്. 

എന്നാല്‍ ബാറ്റില്‍ പന്ത് ഉരസിയിട്ടില്ലെന്ന ധോനിയുടെ നിലപാട് കണക്കിലെടുത്ത കോഹ് ലി ഡിആര്‍എസിന് പോകുന്നതില്‍ നിന്നും പിന്മാറി. റിപ്ലേകളില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്നും വ്യക്തമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com