നെയ്മര്‍ റയല്‍ മാഡ്രിഡിനൊപ്പം, ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ചേരും: മാര്‍സിലോ

ഒരിക്കല്‍ ബാഴ്‌സയുടെ ഭാഗമായിരുന്ന ഒരാള്‍ ചിരവൈരികളായ റയലിനൊപ്പം കളിക്കാനെത്തുന്നതിനെ പരിഹസിച്ചായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നത്
നെയ്മര്‍ റയല്‍ മാഡ്രിഡിനൊപ്പം, ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ചേരും: മാര്‍സിലോ

റെക്കോര്‍ഡുകള്‍ തീര്‍ത്തായിരുന്നു ബാഴ്‌സ ആരാധകരെ ഞെട്ടിച്ച് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയതെങ്കിലും പിഎസ്ജിയിലെ അന്തരീക്ഷം ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ക്ക് കല്ലുകടിയായിരുന്നു. പിഎസ്ജിയില്‍ നെയ്മര്‍ക്ക് അസ്വാരസ്യങ്ങള്‍ ഉടലെടുത്തെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ റയലുമായി ബ്രസീലിയന്‍ താരത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 

റയലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം നെയ്മര്‍ കളിക്കുന്നതില്‍ തെറ്റായി ഒന്നുമില്ലെന്ന പ്രതികരണവുമായി നിരവധി താരങ്ങളും മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ഒരിക്കല്‍ ബാഴ്‌സയുടെ ഭാഗമായിരുന്ന ഒരാള്‍ ചിരവൈരികളായ റയലിനൊപ്പം കളിക്കാനെത്തുന്നതിനെ പരിഹസിച്ചായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നത്. 

ഇപ്പോഴിതാ നെയ്മര്‍ ഭാവിയില്‍ റയലിന് വേണ്ടി കളിക്കും എന്ന പ്രതികരണവുമായിട്ടാണ് ബ്രസീലിയന്‍ താരം മാര്‍സിലോ വരുന്നത്. ഒരു ദിവസം റയലിനായി നെയ്മര്‍ കളിക്കും എന്നാണ് എന്റെ വിശ്വാസം. റയലിന് നെയമര്‍ യോജിക്കുമോ എന്ന ചോദ്യത്തിന് ആ കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നായിരുന്നു റയല്‍ താരത്തിന്റെ മറുപടി. 

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ക്ക് റയലില്‍ കളിക്കേണ്ടതുണ്ട് എന്നാണ് എന്റെ വിശ്വാസമെന്നും മാര്‍സിലോ പറയുന്നു. റയലിലാണെങ്കില്‍ ബാലന്‍ ദി ഓര്‍ സ്വന്തമാക്കാന്‍ നെയ്മറിന് വഴി തുറക്കുമെന്നായിരുന്നു റയല്‍ പ്രസിഡന്റ് ഫ്‌ലോറന്‍സിയോ പെരെസിന്റെ പ്രതികരണം. 

മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ശേഷം ആര് ലോക ഫുട്‌ബോളില്‍ ഒന്നാമനായി എത്തുമെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ റയലിലേക്കെത്തിയാല്‍ ഞങ്ങള്‍ക്ക് നെയ്മറിന് ബാലന്‍ ദി ഓര്‍ നേടിക്കൊടുക്കാന്‍ സാധിക്കും. കാരണം ആ വലിയ താരങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നേടിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നും പെരസ് അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com