രാജ്യത്തിനായാണ് കളിക്കുന്നതെന്ന് ഓര്‍മ വേണം; ജയം കളഞ്ഞു കുളിച്ച ചഹലിനും ഇന്ത്യന്‍ ടീമിനുമെതിരെ വിമര്‍ശനവുമായി ഗാവസ്‌കര്‍

ആദ്യമായി പരമ്പര നേട്ടം സ്വന്തമാക്കാന്‍ അവസരം ലഭിച്ചിട്ടും നാലാം ഏകദിനത്തില്‍ സാധ്യതകള്‍ മുതലെടുക്കുന്നതില്‍ ഇന്ത്യന്‍ സംഘം പരാജയപ്പെട്ടതാണ് ഗാവസ്‌കറിനെ ചൊടിപ്പിച്ചത്
രാജ്യത്തിനായാണ് കളിക്കുന്നതെന്ന് ഓര്‍മ വേണം; ജയം കളഞ്ഞു കുളിച്ച ചഹലിനും ഇന്ത്യന്‍ ടീമിനുമെതിരെ വിമര്‍ശനവുമായി ഗാവസ്‌കര്‍

ജോഹന്നാസ്ബര്‍ഗിലേറ്റ തോല്‍വിയില്‍ ചഹലിനേയും ഇന്ത്യന്‍ ടീമിനേയും വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി പരമ്പര നേട്ടം സ്വന്തമാക്കാന്‍ അവസരം ലഭിച്ചിട്ടും നാലാം ഏകദിനത്തില്‍ സാധ്യതകള്‍ മുതലെടുക്കുന്നതില്‍ ഇന്ത്യന്‍ സംഘം പരാജയപ്പെട്ടതാണ് ഗാവസ്‌കറിനെ ചൊടിപ്പിച്ചത്. 

ചഹലിന്റെ നോബോളായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ഏകദിനത്തില്‍ തിരിച്ചുവരവിന് അവസരം ഒരുക്കിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. ആ നോബോളില്‍ ഡേവിഡ് മില്ലര്‍ ക്ലീന്‍ ബൗള്‍ഡ് ആയതിന് ശേഷം അദ്ദേഹം തിരിച്ചുവന്നതാണ് ഇന്ത്യയുടെ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഗാവസ്‌കര്‍ പറയുന്നു. 

അതുവരെ ഇന്ത്യയ്ക്കായിരുന്നു മത്സരത്തിന്റെ നിയന്ത്രണം. ചഹലിന്റെ പന്തുകള്‍ക്ക് മുന്നില്‍ മില്ലര്‍ കുഴയുന്ന സമയമായിരുന്നു അത്. എന്നാല്‍ ആ ക്ലീന്‍ ബൗള്‍ഡിന് ശേഷം ദക്ഷിണാഫ്രിക്കയുടെ കൈകളിലേക്ക് മത്സരം വീഴുകയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചിരിക്കുന്ന ഈ സാഹചര്യങ്ങളില്‍ നോബോളുകള്‍ എറിയുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

നാലാം ഏകദിനത്തിലെ ഇന്ത്യയുടെ സമീപനത്തേയും ഗാവസ്‌കര്‍ വിമര്‍ശിക്കുന്നു. 28 ഓവറില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 202 റണ്‍സ്  പ്രതിരോധിച്ചിറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനുള്ള സാധ്യതകളുണ്ടായിരുന്നുവെന്ന് ഗാവസ്‌കര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com