പോയിന്റ് ടേബിളില്‍ പിന്നിലാവും, പക്ഷേ അവസാന ഹോം മത്സരത്തില്‍ ഞങ്ങളുടെ ആരാധകരുടെ കളി കണ്ടോളാന്‍ പുള്‍ഗ

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു കൊച്ചിയില്‍ കളിക്കാനിറങ്ങിയപ്പോള്‍ ലഭിച്ചത്
പോയിന്റ് ടേബിളില്‍ പിന്നിലാവും, പക്ഷേ അവസാന ഹോം മത്സരത്തില്‍ ഞങ്ങളുടെ ആരാധകരുടെ കളി കണ്ടോളാന്‍ പുള്‍ഗ

കിസിറ്റോ ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിരയിലേക്ക് എത്തിയപ്പോഴായിരുന്നു ടൂര്‍ണമെന്റില്‍ അതുവരെ ഇല്ലാതിരുന്ന ഊര്‍ജം മഞ്ഞപ്പടയ്ക്ക് ലഭിച്ചത്. പന്ത് കൈകാര്യം ചെയ്യുന്നതിലെ ഒതുക്കവും,വേഗതയും ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയില്‍ കിസിറ്റോ എത്തിയതോടെ കാണാനായി. പക്ഷേ പരിക്ക് വില്ലനായി എത്തിയതോടെ ഡേവിഡ് ജെയിംസിന് വീണ്ടും വെല്ലുവിളിയായി. ആ വെല്ലുവിളി പുള്‍ഗയെ മഞ്ഞക്കുപ്പായത്തിലേക്കെത്തിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് മറികടന്നത്. 

ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തിയ പുള്‍ഗ ഇതുവരെ ടീമിനായി മൈതാനത്ത് ഇറങ്ങിയിരുന്നില്ല. താന്‍ പൂര്‍ണമായും ഫിറ്റല്ലാതിരുന്നത് കൊണ്ടാണ് കളിക്കാനിറങ്ങാതിരുന്നതെന്ന് പുള്‍ഗ പറയുന്നു.  എന്റെ വിസ ലഭിച്ചിരുന്നുവെങ്കില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വിസ ലഭിക്കാത്തതും വിനയായി. 

പോയിന്റ് ടേബിളില്‍ നമ്മള്‍ മുന്‍പിലില്ല. എന്നാല്‍ അവസാന ഹോം മത്സരം കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ഗ്യാലറി നിറഞ്ഞിരിക്കുമെന്ന് ഉറപ്പാണെന്നും പുള്‍ഗ പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു കൊച്ചിയില്‍ കളിക്കാനിറങ്ങിയപ്പോള്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു. 

ഒന്നും രണ്ടും സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച താരങ്ങളില്‍ നാല് താരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ടീമിന്റെ ഭാഗമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സീസണില്‍ ടീം നല്‍കുന്ന അനുഭവം വേറെയാണ്. വ്യത്യസ്തരായ കളിക്കാരാണ് ഇപ്പോള്‍ ടീമിലുള്ളത്. ഹ്യും, സന്ദീപ്, സന്ദേഷ്, വിനീത് എന്നിവരാണ് ആദ്യ സീസണുകളിലും ഇപ്പോഴും ടീമിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com