ഹെലികോപ്റ്റര്‍ ഷോട്ടിലായാലും, സ്റ്റമ്പിന് പിന്നില്‍ നിന്നും ശരവേഗത്തില്‍ വിക്കറ്റ് പിഴുതുന്നതിനായാലും ഓരോ കളിയിലും താന്‍ തന്നെ ബെസ്റ്റ് എന്ന് തെളിയിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ധോനി. ഇപ്പോഴിതാ ചരിത്ര ജയത്തിന് അരികില്‍ നില്‍ക്കുന്ന ടീമിനായി അഞ്ചാം ഏകദിനത്തിന് മുന്നോടിയായി നെറ്റ്‌സില്‍ ബൗളിങ്ങും പരിശീലിക്കുകയാണ് ഈ റാഞ്ചിക്കാരന്‍.
സ്പിന്നര്‍മാരെ തുണയ്ക്കുന്ന സെന്റ് ജോര്‍ജ് പാര്‍ക്ക് ഗ്രൗണ്ടിലാണ് അഞ്ചാം ഏകദിനം നടക്കുക. അത് മുന്നില്‍ കണ്ട് ഇന്ത്യക്കായി ലെഗ് സ്പിന്നറുടെ റോളിലെത്താനാണ് ധോനിയുടെ ഒരുക്കം. ചില ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായി നെറ്റ്‌സില്‍ ലെഗ് സ്പിന്‍ എറിയുകയായിരുന്നു ധോനി.
അക്‌സറിന്റെ ഇടംകയ്യന്‍ സ്പിന്നും, ധോനിയുടെ ലെഗീസുമെല്ലാമാണ് സ്പിന്നേഴ്‌സ് നെറ്റ്‌സില്‍ നടക്കുന്നതെന്ന തലക്കെട്ടില്‍ ബിസിസിഐയാണ് ധോനിയുടെ ബൗളിങ്ങിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് കരിയറില്‍ ഒരു വിക്കറ്റാണ് ധോനി സ്വന്തമാക്കിയിട്ടുള്ളത്. 2009ല്‍ വെസ്റ്റ് ഇന്‍ഡീസ് താരം ട്രാവിസ് ഡൗലിനാണ് ധോനിയുടെ ഇരയായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ