മത്സരത്തിനിടെ ബ്ലൗസിന്റെ ഹുക്ക് വിട്ടു; ആവേശം ചോരാതെ അവസാനം വരെ പോരാടി ഫിഗര്‍ സ്‌കേറ്റര്‍ 

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ മത്സര വേദിയില്‍ വെച്ചാണ് മിന്നിന്റെ വസ്ത്രം അഴിഞ്ഞു പോയത്
മത്സരത്തിനിടെ ബ്ലൗസിന്റെ ഹുക്ക് വിട്ടു; ആവേശം ചോരാതെ അവസാനം വരെ പോരാടി ഫിഗര്‍ സ്‌കേറ്റര്‍ 

പൊതു ഇടങ്ങളില്‍ വെച്ച് വസ്ത്രം അഴിഞ്ഞു പോയാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. അങ്ങനെ ഒരു കാര്യം ചിന്തിക്കാന്‍ പോലും നമുക്ക് കഴിയില്ല. എന്നാല്‍ ലോകം മുഴുവന്‍ നോക്കിനില്‍ക്കേ വസ്ത്രം അഴിഞ്ഞു പൊയിട്ടും തന്റെ സ്വപ്‌നത്തിന് വേണ്ടി തളരാതെ പിടിച്ച് നിന്ന് വാര്‍ത്തകളില്‍ നിറയുകയാണ് യുറ മിന്‍ എന്ന ദക്ഷിണ കൊറിയന്‍ ഫിഗര്‍ സ്‌കേറ്റര്‍. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ മത്സര വേദിയില്‍ വെച്ചാണ് മിന്നിന്റെ വസ്ത്രം അഴിഞ്ഞു പോയത്. 

എന്നാല്‍ ഇതിന് മിന്നിനെ തളര്‍ത്താനായില്ല. പെര്‍ഫോര്‍മന്‍സ് ഇടയ്ക്ക് വെച്ച് നിര്‍ത്താതെ അവള്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. ഡബിള്‍സ് മത്സരത്തിനിടെയാണ് ഇരുപത്തിരണ്ടു കാരിയായ മിന്നിന്റെ ബ്ലൗസിന്റെ പിറകിലെ ഹുക്കുകള്‍ വിട്ടുപോയത്. ഈ സമയത്ത് പങ്കാളിയായ അലക്‌സാണ്ടര്‍ ഗാമെലിന്റെ കൈ പിടിച്ച് പമ്പരം പോലെ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു മിന്‍. എന്നാല്‍ ഇതിന്റെ പേരില്‍ തന്റെ ആദ്യത്തെ ഒളിംപിക്‌സ് പോരാട്ടം നശിപ്പിക്കാന്‍ ഈ മിടുക്കി തയാറായിരുന്നില്ല. പോയിന്റ് നഷ്ടപ്പെടുത്താതിരിക്കാന്‍ അവള്‍ മത്സരം ഇടയ്ക്ക് വെച്ച് നിര്‍ത്താതെ പെര്‍ഫോര്‍മന്‍സ് പൂര്‍ത്തിയാക്കുകയായിരുന്നു. ഒമ്പതാം സ്ഥാനമാണ് മിന്നും അലക്‌സാണ്ടറും നേടിയത്. 

ഹുക്ക് അഴിഞ്ഞുപോയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും പിന്നെ ഒരുകണക്കിനാണ് മത്സരം പൂര്‍ത്തിയാക്കിയതെന്നും മിന്‍ പറഞ്ഞു. ഇനി ഇങ്ങനെ ഒരു അബന്ധം പറ്റാതിരിക്കാന്‍ അടുത്ത മത്സരത്തില്‍ സ്വന്തമായി വസ്ത്രം തുന്നാനുള്ള തയാറെടുപ്പിലാണ് മിന്‍. കാഴ്ചക്കാരുടെ മികച്ച പിന്തുണ തനിക്ക് ലഭിച്ചെന്നും താരം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com