ട്രിപ്പിള്‍ സെഞ്ചുറിയടിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് സെവാഗ് അത് പ്രവചിച്ചിരുന്നു; ലക്ഷ്മണിന്റെ വെളിപ്പെടുത്തല്‍

2009ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വീണ്ടും സെവാഗ് ആ റണ്‍മല താണ്ടി
ട്രിപ്പിള്‍ സെഞ്ചുറിയടിക്കുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് സെവാഗ് അത് പ്രവചിച്ചിരുന്നു; ലക്ഷ്മണിന്റെ വെളിപ്പെടുത്തല്‍

മൂന്നൂറ് റണ്‍സിനപ്പുറത്തേക്ക് വ്യക്തിഗത സ്‌കോര്‍ ഒരു ഇന്ത്യന്‍ താരത്തിന് ഉയര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ ഇന്ത്യക്കാര്‍ക്കുള്ളില്‍ വളര്‍ന്ന ഒരു സമയമുണ്ടായിരുന്നു. 2001ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലക്ഷ്മണ്‍ 281 റണ്‍സ് എടുത്തതിന് ശേഷം. 

2004ല്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമായി. പാക്കിസ്ഥാനെതിരെ അടിച്ചുകളിച്ച് സെവാഗ് മുന്നൂറ് കടത്തി തന്റെ വ്യക്തിഗത സ്‌കോര്‍. 2009ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വീണ്ടും സെവാഗ് ആ റണ്‍മല താണ്ടി. ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ട്രിപ്പിള്‍ നഷ്ടമായത് നേരിയ വ്യത്യാസത്തിലും.  

എന്നാല്‍ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്നതിന് മുന്‍പ് തന്നെ താന്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി അടിക്കുമെന്ന് സെവാഗ് പ്രവചിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മണാണ് സെവാഗിന്റെ പ്രവചനത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. 

ഒരു ഏകദിന പരമ്പരയ്ക്കിടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. രാത്രി ഭക്ഷണത്തിന്റെ സമയത്ത് സെവാഗ് എന്നോട് പറഞ്ഞു, 300ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ ഞാന്‍ ആകുമെന്ന്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com