തകര്‍പ്പന്‍ ബാറ്റിങ്ങുമായി വനിതാ താരം, 4064 പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത സ്‌ട്രൈക്ക് റേറ്റും അവളിങ്ങ് എടുത്തു

ഏഴ് ബോളില്‍ നിന്നും 32 റണ്‍സാണ് ഇന്ത്യയ്‌ക്കെതിരെ ട്രയോണ്‍ അടിച്ചെടുത്തത്, ആറ് മിനിറ്റ് മാത്രം നീണ്ടു നിന്ന ഇന്നിങ്‌സില്‍
തകര്‍പ്പന്‍ ബാറ്റിങ്ങുമായി വനിതാ താരം, 4064 പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത സ്‌ട്രൈക്ക് റേറ്റും അവളിങ്ങ് എടുത്തു

പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പിന്നാലെ ആരവുമായി പോകുന്നവരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ട്വിന്റി20 പരമ്പര. വെറുടെ ക്ഷണിക്കുകയല്ല, നല്ല വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് ഞങ്ങളുടെ കളിയും കാണേണ്ടതാണെന്ന് അവര്‍ പറയുന്നത്. അതും അന്താരാഷ്ട്ര ക്രിക്കറ്റിലെ 4064 പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് നമുക്ക് മുന്നില്‍ കാണിക്കാന്‍ സാധിക്കാത്ത പ്രകടനവുമായി. 

ദക്ഷിണാഫ്രിക്കന്‍ വനിതാ താരം  ട്രയോണാണ് ഇവിടെ പുലിയായത്. ഏഴ് ബോളില്‍ നിന്നും 32 റണ്‍സാണ് ഇന്ത്യയ്‌ക്കെതിരെ ട്രയോണ്‍ അടിച്ചെടുത്തത്, ആറ് മിനിറ്റ് മാത്രം നീണ്ടു നിന്ന ഇന്നിങ്‌സില്‍. നാല് സിക്‌സും, രണ്ട് ബൗണ്ടറിയും പറത്തിയ ട്രയോണിന്‌ ഒരു ബോളില്‍ മാത്രമാണ് സ്‌കോര്‍ ചെയ്യാനാവാതെ പോയത്. 

വെടിക്കെട്ട് നടത്തിയ ട്രയോണിന്റെ സ്‌ട്രൈക്ക് റേറ്റാണ് ഏവരേയും അതിശയിപ്പിക്കുന്നത്. 457.14 സ്‌ട്രൈക്ക് റേറ്റില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ച ട്രയോണ്‍  മറ്റ് പുരുഷ താരങ്ങളെയെല്ലാം തനിക്ക് പിന്നിലേക്കാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ സ്‌ട്രൈക്ക് റേറ്റ് ട്രയോണിന്‌ മാത്രം സ്വന്തം. 

സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധനായ മോഹന്‍ദാസ് മേനോന്‍ മുന്നോട്ടു വയ്ക്കുന്ന കണക്കുകള്‍ പ്രകാരം 2018 ഫെബ്രുവരി 14 വരെ 4064 കളിക്കാര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചു കഴിഞ്ഞു. എന്നാലിതില്‍ ഒരാള്‍ക്ക് പോലും ട്രയോണിന്‌ മുകളില്‍ സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 

2007ല്‍ ബംഗ്ലാദേശിനെതിരായ ട്വിന്റി20 മത്സരത്തില്‍ നാല് സിക്‌സും ഒരു ബൗണ്ടറിയും പറത്തി 414.28 സ്‌ട്രൈക്ക് റേറ്റില്‍ എത്തിയ ഡ്വെയിന്‍ സ്മിത്താണ് ട്രയോണിന്‌ തൊട്ടുതാഴെയുള്ള ക്രിക്കറ്റ് താരം. റെക്കോര്‍ഡ് സ്‌ട്രൈക്ക് റേറ്റുമായി ട്രയോണ്‍ കളിച്ചെങ്കിലും മിതാലി രാജിന്റെ പുറത്താകാതെയുള്ള 54 റണ്‍സ് നേട്ടം ഇന്ത്യയ്ക്ക് ജയം കൊണ്ടേത്തന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com