ഒരിടത്ത് വീഴുമ്പോള്‍ മറുവശത്ത് ധോനി റെക്കോര്‍ഡുകള്‍ മറികടക്കുന്നു, സംഗക്കാരയേയും പിന്നിലാക്കി

396 മത്സരങ്ങളില്‍ നിന്നും 813 ക്യാച്ചുകളുമായി ഗില്‍ക്രിസ്റ്റ് രണ്ടാമതുണ്ട്
ഒരിടത്ത് വീഴുമ്പോള്‍ മറുവശത്ത് ധോനി റെക്കോര്‍ഡുകള്‍ മറികടക്കുന്നു, സംഗക്കാരയേയും പിന്നിലാക്കി

വിരമിക്കാന്‍ സമയമായെന്ന മുറവിളി തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോഴും, 2019 ലോക കപ്പ് മുന്നില്‍ കണ്ട് മുന്നോട്ട് പോവുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ധോനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നുണ്ടെങ്കിലും റെക്കോര്‍ഡുകള്‍ കൂടി മറികടന്നാണ് ധോനിയുടെ മുന്നോട്ടു പോക്ക്. 

ട്വിന്റി20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വിന്റി20യില്‍ ധോനി സ്വന്തം പേരിലാക്കിയത്. റീസ ഹെന്‍ഡ്രിക്‌സിനെ കൈപ്പിടിയില്‍ ഒതുക്കി തന്റെ 275ാം മത്സരത്തില്‍ 134ാമത്തെ ക്യാച്ചാണ് ധോനി നേടിയത്. 

254 മത്സരങ്ങളില്‍ നിന്നും 133 ക്യാച്ചുകള്‍ നേടി റെക്കോര്‍ഡ് തീര്‍ത്തിരുന്ന ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാരയെ ആണ് ധോനി മറികടന്നത്. ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കാണ് ട്വിന്റി20യില്‍ കൂടുതല്‍ ക്യാച്ചുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്ത്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ പിഴുത വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ധോനി. 467 മത്സരങ്ങളില്‍ നിന്നും 952 ക്യാച്ചുകള്‍ കയ്യിലൊതുക്കി ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം മാര്‍ക് ബൗച്ചറാണ് ലോക ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത്. 396 മത്സരങ്ങളില്‍ നിന്നും 813 ക്യാച്ചുകളുമായി ഗില്‍ക്രിസ്റ്റ് രണ്ടാമതുണ്ട്. 174 മത്സരങ്ങളില്‍ നിന്നും 601 ക്യാച്ചുകളാണ് ധോനിയുടെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമുള്ള സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com