ശ്രീജേഷ് ഹോക്കി ടീമില്‍ നിന്നും പുറത്ത്, അച്ചടക്ക നടപടിക്ക് പിന്നാലെ നായക സ്ഥാനവും തിരിച്ചെടുത്തു

ശ്രീജേഷിന് 15 ദിവസത്തെ വിലക്ക് കൂടാതെ, 12 മാസത്തെ പ്രോബേഷനും ഹോക്കി ഫെഡറേഷന്‍ ശിക്ഷ നടപടിയായി വിധിച്ചിരുന്നു
ശ്രീജേഷ് ഹോക്കി ടീമില്‍ നിന്നും പുറത്ത്, അച്ചടക്ക നടപടിക്ക് പിന്നാലെ നായക സ്ഥാനവും തിരിച്ചെടുത്തു

മലയാളി താരവും ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനുമായിരുന്നു പി.ആര്‍.ശ്രീജേഷ് ടീമില്‍ നിന്നും പുറത്ത്. ശ്രീജേഷിന് ടീമില്‍ നിന്നും പുറത്തായതോടെ  സര്‍ദാര്‍ സിങ്ങാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പുതിയ നായകന്‍. അസ്ലന്‍ഷാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സര്‍ദാറായിരിക്കും നയിക്കുക. 

പരിക്കിനെ തുടര്‍ന്ന് എട്ട് മാസത്തോളം ശ്രീജേഷിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനാവുന്നതിന് ഇടയില്‍ സെലിബ്രിറ്റി ക്ലാസികോ ഫുട്‌ബോള്‍ മത്സരത്തില്‍ ശ്രീജേഷ് പങ്കെടുത്തതിനെതിരെ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ശ്രീജേഷിന് 15 ദിവസത്തെ വിലക്ക് കൂടാതെ, 12 മാസത്തെ പ്രോബേഷനും ഹോക്കി ഫെഡറേഷന്‍ ശിക്ഷ നടപടിയായി വിധിച്ചിരുന്നു. 

അനുമതി വാങ്ങാതെയാണ് ചാരിറ്റിക്കായുള്ള സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ ശ്രീജേഷ് പങ്കെടുത്തതെന്നാണ് അദ്ദേഹത്തിന് മേല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരോപിക്കുന്ന കുറ്റം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ളവര്‍ മത്സരത്തിലെത്തിയിരുന്നു. 

2012ലെ ലണ്ടന്‍ ഒളിംപിക്‌സിലും, 2016ലെ റിയോ ഒളിംപിക്‌സിലും ശ്രീജേഷ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. റിയോ ഒളിംപിക്‌സില്‍ ശ്രീജേഷായിരുന്നു ഇന്ത്യന്‍ ഹോക്കി സംഘത്തെ നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com