ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ കാരണം പഠാന് അറിയണം; ഗാംഗുലിയേയും, ധോനിയേയും കോഹ് ലിയേയും നോക്കാന്‍ ആരാധകര്‍

47 ഏകദിനങ്ങളിലായിരുന്നു ഗാംഗുലി ഇന്ത്യയെ നയിച്ചത്.  76 തവണയാണ് ഗാംഗുലിക്ക് ഇന്ത്യയെ ജയിപ്പിക്കാനായത്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ കാരണം പഠാന് അറിയണം; ഗാംഗുലിയേയും, ധോനിയേയും കോഹ് ലിയേയും നോക്കാന്‍ ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലുള്ള കാരണം എന്താണെന്നായിരുന്നു ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററിലൂടെ ക്രിക്കറ്റ് പ്രേമികളോട് ചോദിച്ചത്. ക്രിക്കറ്ര് പ്രേമികള്‍ക്കത് പക്ഷേ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമൊന്നും ആയിരുന്നില്ല. അവര്‍ മറ്റൊന്ന് ആലോചിക്കാതെ തന്നെ ഉത്തരം കൊടുത്തുകൊണ്ടിരുന്നു.

പക്ഷേ ഭൂരിഭാഗം പേരും പറഞ്ഞ ഉത്തരം ഒന്നായിരുന്നു. സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോനി, വിരാട് കോഹ് ലി എന്നായിരുന്നു ക്രിക്കറ്റ് പ്രേമികളില്‍ അധികവും പഠാന്റെ ചോദ്യത്തിന് നല്‍കിയ മറുപടി. 

ധോനിയുടെ നായകത്വത്തില്‍ ലോക കപ്പ്, ട്വിന്റി20 ലോക കപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ സ്വന്തമാക്കിയ ഇന്ത്യ, 199 ഏകദിനങ്ങള്‍ ധോനിക്ക് കീഴില്‍ കളിച്ചതില്‍ 110 കളികളിലും ജയം കണ്ടു. 147 ഏകദിനങ്ങളിലായിരുന്നു ഗാംഗുലി ഇന്ത്യയെ നയിച്ചത്.  76 തവണയാണ് ഗാംഗുലിക്ക് ഇന്ത്യയെ ജയിപ്പിക്കാനായത്. 2016ല്‍ ഇന്ത്യയുടെ  നായക സ്ഥാനം ഏറ്റെടുത്ത കോഹ് ലി 49 ഏകദിനങ്ങളില്‍ ഇതുവരെ ടീമിനെ നയിച്ചു കഴിഞ്ഞു. അതില്‍ 38ലും ഇന്ത്യ ജയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com