റണ്‍സിന്റെ കാര്യത്തില്‍ ധോനിയേയും വെട്ടിച്ച് ചഹല്‍, സിക്‌സിന്റെ കാര്യത്തിലും

2009ല്‍ ഓസ്‌ട്രേലിയയുടെ പക്കല്‍ നിന്നും ആറ് സിക്‌സുകള്‍ ഏറ്റുവാങ്ങി ജഡേജയായിരുന്നു ഇതുവരെ ആ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചിരുന്നത്
റണ്‍സിന്റെ കാര്യത്തില്‍ ധോനിയേയും വെട്ടിച്ച് ചഹല്‍, സിക്‌സിന്റെ കാര്യത്തിലും

സെഞ്ചൂറിയന്‍ ഒരിളവേളയ്ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തുന്ന ധോനിയെയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വിന്റി20യില്‍ കണ്ടത്. നാല് ഫോറും മൂന്ന് സിക്‌സും പറത്തി അര്‍ധ ശതകം പൂര്‍ത്തിയാക്കിയ ധോനിയെ പക്ഷേ കടത്തി വെട്ടിയ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു സെഞ്ചുറിയനില്‍. 

അത് പാണ്ഡെയും, ഡുമിനിയും ഒന്നുമല്ല. ചഹലാണ്. ട്വിന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കുകയായിരുന്നു ചഹല്‍ രണ്ടാം ട്വിന്റി20യില്‍. നാല് ഓവര്‍ ബൗള്‍ ചെയ്ത 64 റണ്‍സാണ് വിട്ടുകൊടുത്തത്. 

ജോഗീന്ദര്‍ ശര്‍മയുടെ റെക്കോര്‍ഡാണ് ചഹല്‍ മറികടന്നത്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ 57 റണ്‍സായിരുന്നു ജോഗീന്ദര്‍ വഴങ്ങിയത്. മറ്റൊരു നെഗറ്റീവ് റെക്കോര്‍ഡ് കൂടി ചഹല്‍ മറികടന്നിട്ടുണ്ട്. ഒരു കളിയില്‍ ഏഴ് സിക്‌സുകള്‍ വഴങ്ങുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡാണ് അത്. 

2009ല്‍ ഓസ്‌ട്രേലിയയുടെ പക്കല്‍ നിന്നും ആറ് സിക്‌സുകള്‍ ഏറ്റുവാങ്ങി ജഡേജയായിരുന്നു ഇതുവരെ ആ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചിരുന്നത്.  ശനിയാഴ്ച കേപ്ടൗണിലാണ് അവസാന ട്വിന്റി20.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com