കണ്ടപാടെ കോഹ് ലി സച്ചിന്റെ കാലുകളിലേക്ക് വീണു, പിന്നില്‍ പണി ഒപ്പിച്ചത് പഠാനും, യുവിയും ഭാജിയും

ടീമില്‍ പുതിയതായി എത്തുന്ന താരങ്ങള്‍ സച്ചിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങണം എന്നത് ഇന്ത്യന്‍ ടീമില്‍ പിന്തുടര്‍ന്ന് പോരുന്ന ചടങ്ങാണെന്നായിരുന്നു  കോഹ് ലി വിശ്വസിച്ചിരുന്നത്
കണ്ടപാടെ കോഹ് ലി സച്ചിന്റെ കാലുകളിലേക്ക് വീണു, പിന്നില്‍ പണി ഒപ്പിച്ചത് പഠാനും, യുവിയും ഭാജിയും

സച്ചിന്‍ തീര്‍ത്ത റെക്കോര്‍ഡുകളെല്ലാം മറികടന്ന് മുന്നേറിയാവും കോഹ് ലിയുടെ കുതിപ്പെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കളിക്കളത്തിലെ പ്രകടനം കൊണ്ട് ഈ പ്രവചനങ്ങള്‍ ശരിയാണെന്ന് കോഹ് ലി തെളിയിക്കുന്നുമുണ്ട്. അങ്ങിനെ സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് അടുത്തേക്ക് കോഹ് ലി എത്തുന്നതിന് മുന്‍പ്, സച്ചിനെ ആദ്യമായി കണ്ടപ്പോള്‍ യുവരാജും,  ഹര്‍ഭജനും ചേര്‍ന്ന് കോഹ് ലിക്ക് ഒരുക്കിയ കെണിയെ കുറിച്ചാണ് ഇന്ത്യന്‍ നായകന്‍ ഇപ്പോള്‍ പറയുന്നത്. 

സച്ചിനിലുള്ള ബഹുമാനം അറിയിക്കുന്നതിനായി കോഹ് ലി സച്ചിന്റെ കാലുകളിലേക്ക് വീഴുകയായിരുന്നു. ടീമില്‍ പുതിയതായി എത്തുന്ന താരങ്ങള്‍ സച്ചിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങണം എന്നത് ഇന്ത്യന്‍ ടീമില്‍ പിന്തുടര്‍ന്ന് പോരുന്ന ചടങ്ങാണെന്നായിരുന്നു  കോഹ് ലി വിശ്വസിച്ചിരുന്നത്. യുവരാജു, ഹര്‍ഭജനും, ഇര്‍ഫാന്‍ പഠാനും ചേര്‍ന്ന് തന്നെ അങ്ങിനെ വിശ്വസിപ്പിക്കുകയായിരുന്നു എന്ന് കോഹ് ലി പറയുന്നു. 

ഏതാണ്ട്  പത്ത് വര്‍ഷം പിന്നിടുമ്പോള്‍, കോഹ് ലി ഇന്ത്യയുടെ നായക സ്ഥാനത്തേക്കെത്തി. സച്ചിന്‍ വിരമിച്ചു, അന്ന് കോഹ് ലിയെ കളിപ്പിച്ച യുവരാജും, ഹര്‍ഭജനും, പഠാനും ആഭ്യന്തര ക്രിക്കറ്റിലേക്ക് ചുരുങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com