ശ്രീലങ്കയിലേക്ക് കൊഹ് ലിയും ധോണിയും ഉണ്ടാവില്ല; മാര്‍ച്ചിലെ ത്രിരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2018 11:46 AM  |  

Last Updated: 24th February 2018 11:48 AM  |   A+A-   |  

620713-virat-kohli-rohit-sharma-wow

 

ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയായതിന് ശേഷം ശ്രീലങ്കയില്‍ ടി-20 ത്രി രാഷ്ട്ര മത്സരങ്ങള്‍ക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. എന്നാല്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാകും മാര്‍ച്ചില്‍ ടീം ശ്രീലങ്കയിലേക്ക് പുറപ്പെടുക. ക്യാപ്റ്റന്‍ വിരാട് കൊഹ് ലി, എം.എസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊഹ് ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായികരിക്കും ഇന്ത്യയെ നയിക്കുകയെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന താരങ്ങളെ ഒഴിവാക്കുന്നതോടെ കുറച്ച് യുവതാരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കും. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ നടന്ന ഏകദിന പരമ്പരയിലും രോഹിത് നായക കുപ്പായം അണിഞ്ഞിട്ടുണ്ട്. അന്ന് 2-1 നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ടീം തുടര്‍ച്ചയായി കളിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് അവധി അനുവദിക്കുന്നത്. ബിസിസിഐയും പ്രധാന താരങ്ങളും ചേര്‍ന്നാണ് തീരുമാനമെടുത്തത്. മാര്‍ച്ച് ആറിന് ആരംഭിക്കുന്ന നിദാഹസ് ട്രോഫി മാര്‍ച്ച് 18 നാണ് അവസാനിക്കന്നത്. ശ്രീലങ്കയും ഇന്ത്യയും കൂടാതെ ബംഗ്ലാദേശും മത്സരത്തിലുണ്ട്.