ജംഷഡ്പൂരിന്റെ തോല്‍വിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് സെമി സാധ്യത;  പക്ഷേ ബംഗളൂരുവിനെ തോല്‍പ്പിക്കാന്‍ മഞ്ഞപ്പടയ്ക്ക് കരുത്തുണ്ടോ?

പരിക്കിനെ തുടര്‍ന്ന് അനസിന് ലീഗിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് ബംഗളൂരുവിനെതിരായ മത്സരത്തിനിടയിലും പരിക്കേറ്റത്
ജംഷഡ്പൂരിന്റെ തോല്‍വിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് സെമി സാധ്യത;  പക്ഷേ ബംഗളൂരുവിനെ തോല്‍പ്പിക്കാന്‍ മഞ്ഞപ്പടയ്ക്ക് കരുത്തുണ്ടോ?

മുംബൈ: എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗളൂരു എഫ്‌സിയോട് ജംഷഡ്പൂര്‍ പരാജയപ്പെട്ടതോടെ ബ്ലാസ്‌റ്റേഴ്‌സിന് നേരിയ സെമി പ്രതീക്ഷ. 17 കളികള്‍ വീതം കളിച്ചു കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് 26 പോയിന്റും, അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് 25 പോയിന്റുമാണ്. 

ഗോവയുമായിട്ടാണ് ജംഷഡ്പൂരിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. അതില്‍ ജംഷഡ്പൂര്‍ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരശീല വീഴും. ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരമാകട്ടെ ശക്തരാ ബംഗളൂരു എഫ്‌സിക്കെതിരേയും. എന്നാല്‍ അവസാന മത്സരത്തില്‍ വമ്പന്മാരെ തറപറ്റിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുകയും ഗോവയുമായുള്ള മത്സരത്തില്‍ ജംഷഡ്പൂര്‍ സമനിലയില്‍ കുടുങ്ങുകയോ, തോല്‍ക്കുകയോ ചെയ്താല്‍ മഞ്ഞപ്പടയുടെ പ്ലേഓഫ് സാധ്യതകള്‍ക്ക് വഴി തുറക്കും. 

ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജംഷഡ്പൂരിന്റെ പ്രതിരോധ നിരക്കാരില്‍ ശക്തനായ അനസ് അവസാന മത്സരം കളിക്കാനിറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് അനസിന് ലീഗിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് ബംഗളൂരുവിനെതിരായ മത്സരത്തിനിടയിലും പരിക്കേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com