ഫുട്‌ബോള്‍ സംസ്‌കാരം ഇന്ത്യന്‍ തെരുവുകളിലേക്കെത്തട്ടേ, അല്ലാതെ ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു ഗുണവും ചെയ്യുന്നില്ല

പ്രീമിയര്‍ ലീഗില്‍ വരുമാനത്തിന്റെ 20 ശതമാനം ലീഗിന്റെ ഭാഗമാകുന്ന ടീമുകള്‍ക്ക് ലഭിക്കും.  എന്നാല്‍ ഐഎസ്എല്ലില്‍ കാര്യങ്ങള്‍ അങ്ങിനെയല്ല
ഫുട്‌ബോള്‍ സംസ്‌കാരം ഇന്ത്യന്‍ തെരുവുകളിലേക്കെത്തട്ടേ, അല്ലാതെ ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു ഗുണവും ചെയ്യുന്നില്ല

ഇന്ത്യയില്‍ വലിയ ആവേശം സൃഷ്ടിച്ചാണ് ഐഎസ്എല്‍ സീസണിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. എന്നാല്‍ ഈ ആവേശം ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു തരത്തിലുമുള്ള ഗുണവും ചെയ്യില്ലെന്നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മേധാവി പറയുന്നത്. 

ഐഎസ്എല്ലിന്റെ ടീം ഫ്രാഞ്ചൈസി ഘടന ടീമിന് ഒരുതരത്തിലും ഗുണം ചെയ്യുന്നതല്ലെന്നാണ് ഇപിഎല്‍ എംഡി റിച്ചാര്‍ഡ് മാസ്റ്റേര്‍സന്‍ പറയുന്നത്. പ്രീമിയര്‍ ലീഗില്‍ വരുമാനത്തിന്റെ 20 ശതമാനം ലീഗിന്റെ ഭാഗമാകുന്ന ടീമുകള്‍ക്ക് ലഭിക്കും.  എന്നാല്‍ ഐഎസ്എല്ലില്‍ കാര്യങ്ങള്‍ അങ്ങിനെയല്ല. 

ഫ്രാഞ്ചൈസി സിസ്റ്റമാണ് ഐഎസ്എല്ലില്‍ പിന്തുടരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഓരോ ടീമിനും ലീഗില്‍ ഷെയര്‍ ഉള്ളത് പോലെ ഫ്രാഞ്ചൈസി സിസ്റ്റത്തില്‍ പറ്റില്ല. ഫ്രാഞ്ചൈസി സിസ്റ്റത്തില്‍ ടീമുകള്‍ക്ക് ലീഗില്‍ ഒരു പങ്കും ഇല്ല. നിശ്ചിത കാലത്തേക്കുള്ള കരാര്‍ മാത്രമാണ് ഫ്രാഞ്ചൈസി സിസ്റ്റത്തില്‍. എന്നാല്‍ മുന്നോട്ടു പോകുംതോറും ഐഎസ്എല്ലില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നും റിച്ചാര്‍ഡ്  പറയുന്നു. 

ഐഎസ്എല്ലില്‍ കൊണ്ടുവരേണ്ട മാറ്റങ്ങള്‍ സമയമെടുത്ത് ചെയ്യേണ്ടവയാണ്. ഇന്ത്യന്‍ ഫുട്‌ബോളിന് ഐഎസ്എല്‍ ഇപ്പോള്‍ ഏതെങ്കിലും തരത്തില്‍ സ്വീധീനം ചെലുത്തും എന്ന് പറയാനാവില്ല. ഫുട്‌ബോള്‍ സംസ്‌കാരം ആഴത്തില്‍ വേരോങ്ങിയ നഗരങ്ങളുണ്ട് ഇന്ത്യയില്‍. ഇത് എല്ലായിടത്തേക്കും എത്തണമെന്നും  റിച്ചാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com