ഗോവയെ ജംഷഡ്പൂര്‍ തോല്‍പ്പിച്ചാലും, മറിച്ചായാലും ബ്ലാസ്റ്റേഴ്‌സ് ഔട്ട്; ഇനി തലപുകച്ചിട്ട് കാര്യമില്ല

പോയിന്റ് ടേബിളില്‍ 9ാം സ്ഥാനത്തുള്ള  കൊല്‍ക്കത്ത ഗോവയെ തോല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാനും മഞ്ഞപ്പടയുടെ ആരാധകര്‍ക്കാവില്ല
ഗോവയെ ജംഷഡ്പൂര്‍ തോല്‍പ്പിച്ചാലും, മറിച്ചായാലും ബ്ലാസ്റ്റേഴ്‌സ് ഔട്ട്; ഇനി തലപുകച്ചിട്ട് കാര്യമില്ല

എട്ടാം സ്ഥാനക്കാരായ ഡല്‍ഹിക്ക് മേല്‍ അനായാസം ജയം നേടി പ്ലേഓഫ് സാധ്യത നിലനിര്‍ത്താം എന്ന കണക്കു കൂട്ടലില്‍ കളിക്കളത്തിലിറങ്ങിയ മുംബൈയ്ക്ക് അടപടലം പിഴച്ചു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഡല്‍ഹി മുംബൈയെ തകര്‍ത്തു വിട്ടതോടെ ബ്ലാസ്‌റ്റേഴ്‌സ്, ഗോവ, ജംഷഡ്പൂര്‍ ടീമുകള്‍ തമ്മിലായി നാലാം സ്ഥാനത്തിനായുള്ള പോക്ക്. 

കയ്യില്‍ രണ്ട്  മത്സരങ്ങളുള്ള ഗോവയ്ക്കാണ് അവസാന സെമി സ്‌പോട്ട് ഉറപ്പിക്കാന്‍ സാധ്യത കൂടുതല്‍. കൊല്‍ക്കത്തയ്‌ക്കെതിരേയും ജംഷഡ്പൂരിനെതിരേയുമാണ് ഗോവയുടെ ഇനിയുള്ള മത്സരങ്ങള്‍. കൊല്‍ക്കത്തയ്‌ക്കെതിരെ ജയിക്കുകയും ജംഷഡ്പൂരിനെതിരെ സമനില പിടിക്കുകയും ചെയ്താല്‍ ഗോവയുടെ  പോയിന്റ് 28ലേക്കെത്തും. 

ഗോവയ്‌ക്കെതിരെ സമനില പിണഞ്ഞാല്‍ ജംഷഡ്പൂരിന്റെ പോയിന്റ് 27. ബംഗളൂരുവിനെതിരെ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പോയിന്റ് 28.അങ്ങിനെ വരുമ്പോള്‍ ജംഷഡ്പൂരിനെ പിന്തള്ളി ഗോവയും ബ്ലാസ്‌റ്റേഴ്‌സും തമ്മിലാവും സെമി സ്‌പോട്ടിന് വേണ്ടി കൊമ്പുകോര്‍ക്കുക. പക്ഷേ പരസ്പരം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ ഗോവയ്ക്കായിരുന്നു മുന്‍തൂക്കം എന്നതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ തള്ളി ഗോവ സെമിയിലേക്ക് കയറും. 

ഗോവ ഒരു കളിയില്‍ തോല്‍ക്കുകയും മറ്റൊരു കളിയില്‍ സമനിലയില്‍ കുടുങ്ങുകയെങ്കിലും ചെയ്താല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് സെമി പ്രതീക്ഷയുള്ളു. ജംഷഡ്പൂര്‍ ഗോവയെ തോല്‍പ്പിച്ചാല്‍ അവര്‍ സെമിയില്‍ കയറും.  പോയിന്റ് ടേബിളില്‍ 9ാം സ്ഥാനത്തുള്ള  കൊല്‍ക്കത്ത ഗോവയെ തോല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാനും മഞ്ഞപ്പടയുടെ ആരാധകര്‍ക്കാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com