ഇന്ത്യ ചെയ്യുന്നത് കണ്ടില്ലേ? ദ്രാവിഡിനെ പോലൊരാളെ നമുക്കും വേണമെന്ന് രമീസ് രാജ പാക്കിസ്ഥാനോട്‌

കഴിവുള്ള യുവ താരങ്ങളെ കണ്ടെത്തി, ഭാവി മുന്‍നിര്‍ത്തി അവരെ വളര്‍ത്തുകയാണ് വേണ്ടത്
ഇന്ത്യ ചെയ്യുന്നത് കണ്ടില്ലേ? ദ്രാവിഡിനെ പോലൊരാളെ നമുക്കും വേണമെന്ന് രമീസ് രാജ പാക്കിസ്ഥാനോട്‌

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പാദ പിന്തുടരാന്‍ തന്റെ തന്നെ രാജ്യത്തോട് ആവശ്യപ്പെട്ട് പാക് മുന്‍ നായകന്‍ രമീസ് രാജ. രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ പരിശീകനായി നിയമിച്ചത് പോലൊരു വ്യക്തിയെ പാക്കിസ്ഥാനും കണ്ടെത്തണമെന്നാണ് രമീസ് രാജ് പറയുന്നത്. 

ബഹുമാനമര്‍ഹിക്കുന്നതും, കളിക്കളത്തില്‍ പേരെടുത്തതുമായ ഒരു ടെസ്റ്റ് താരത്തെ പാക്കിസ്ഥാന്റെ യുവ ക്രിക്കറ്റ് താരങ്ങളെ രൂപപ്പെടുത്തുന്നതിനായി നിയമിക്കണം. കഴിവുള്ള യുവ താരങ്ങളെ കണ്ടെത്തി, ഭാവി മുന്‍നിര്‍ത്തി അവരെ വളര്‍ത്തുകയാണ് വേണ്ടത്. ടീം നേടുന്ന ജയങ്ങളെ മാറ്റി നിര്‍ത്തി, വ്യക്തിപരമായി മികച്ച കളി പുറത്തെടുക്കുന്ന താരങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും രമീസ് രാജ ചൂണ്ടിക്കാട്ടുന്നു. 

യുവ താരങ്ങളുടെ മാതൃക വ്യക്തിയായ രാഹുല്‍ ദ്രാവിഡിനെ പോലൊരാളില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിന് ഭാവിയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. ദ്രാവിഡിനെ പോലൊരു ടീച്ചറും, മെന്ററും അവര്‍ക്ക് ലഭിച്ചാല്‍ മികച്ച സ്‌പോര്‍ട്‌സ്മാന്‍ ആവുന്നതിനൊപ്പം നല്ലൊരു വ്യക്തിയാവാനും അവര്‍ക്ക്  സാധിക്കുമെന്ന് രമീസ് രാജ പറയുന്നു. 

അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇക്കാര്യം പരിഗണിക്കേണ്ടതാണ്. ഭാവിയിലേക്ക് കരുതലാവുന്ന താരങ്ങളെ കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com