കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് രാജിവെച്ചു 

കേരളം ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ റിനെ മ്യുളസ്റ്റീന്‍ രാജിവെച്ചു. ടീമിന്റെ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്നാണ് രാജിയെന്ന് സൂചന.
കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് രാജിവെച്ചു 

കൊച്ചി: കേരളം ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ റിനെ മ്യുളസ്റ്റീന്‍ രാജിവെച്ചു. ടീമിന്റെ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്നാണ് രാജിയെന്ന് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനി വ്യക്തമാക്കി.

കേരളാ ടീമിന്റെ പ്രകടനത്തില്‍ കോച്ചിനും ടീം മാനേജ്‌മെന്റും അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐഎസ്എല്‍ നാലാം സീസണില്‍ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. സീസണില്‍ ഒരു മത്സരത്തിലാണ് വിജയിച്ചത്.

പുതിയ കോച്ചിനെ നാളെ പ്രഖ്യാപിച്ചേക്കം തങ് ബോയ് സിങ് തോയ് കോച്ചാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ പോയന്റ് പട്ടികയില്‍ വളരെ പുറകിലാണ് ബ്ലാസ്റ്റേഴ്‌സ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com