ബാഴ്‌സ കുപ്പായത്തില്‍ കുട്ടിഞ്ഞോയെ പ്രഖ്യാപിച്ച് നൈക്ക്; ക്ലോപ്പിന് എന്നിട്ടും കുലുക്കമില്ല

നൈക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണോ, സൈറ്റ് മറ്റേതെങ്കിലും ആരാധകര്‍ ഹാക്ക്‌ ചെയ്തതാണോ എന്നത് സംബന്ധിച്ച പ്രതികരണമൊന്നും നൈക്ക് നല്‍കിയിട്ടില്ല
ബാഴ്‌സ കുപ്പായത്തില്‍ കുട്ടിഞ്ഞോയെ പ്രഖ്യാപിച്ച് നൈക്ക്; ക്ലോപ്പിന് എന്നിട്ടും കുലുക്കമില്ല

കുട്ടിഞ്ഞോ ബാഴ്‌സയിലേക്കെത്തുമെന്ന് ഉറപ്പിക്കുന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കി സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കിന്റെ പരസ്യം വരുന്നത്. കാപ്‌ന്യൂവില്‍ തെളിയാന്‍ കുട്ടിഞ്ഞോ തയ്യാറായി എന്നായിരുന്നു ആരാധകര്‍ക്കായുള്ള ബാഴ്‌സ 2017-18 കിറ്റിന്റെ പരസ്യത്തില്‍ നിക്ക് പറഞ്ഞത്. ട്രാന്‍സ്ഫര്‍ വിപണി ഉണരാനിരിക്കുന്നതിന് തൊട്ടുമുന്‍പാണ് നൈക്കിന്റെ നീക്കം.

സംഭവം വിവാദമായതിന് പിന്നാലെ പരസ്യം നൈക്ക് പിന്‍വലിച്ചു. എന്നാല്‍ നൈക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണോ, സൈറ്റ് മറ്റേതെങ്കിലും ആരാധകര്‍ ഹാക്ക്‌ ചെയ്തതാണോ എന്നത് സംബന്ധിച്ച പ്രതികരണമൊന്നും നൈക്ക് നല്‍കിയിട്ടില്ല. 

കുട്ടിഞ്ഞോ ബാഴ്‌സയിലെത്തുമെന്ന് ഉറപ്പിക്കുന്ന പരസ്യം വന്നിട്ടും ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പിന് വലിയ കുലുക്കമൊന്നും ഇല്ല. ഞാന്‍ അതിനെ കുറിച്ച് കേട്ടിരുന്നു. ആരോ തന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍, ടോപ് സ്റ്റോറി എന്നായിരുന്നു തന്റെ പ്രതികരണമെന്നും ക്ലോപ്പ് പറയുന്നു. 

തിങ്കളാഴ്ച ബര്‍ണ്‍ലേയില്‍ 2-1ന് ലിവര്‍പൂള്‍ ജയിച്ചു കയറിയ സംഘത്തില്‍ കുട്ടിഞ്ഞോ ഉണ്ടായിരുന്നില്ല. ചെറിയ കാരണം ചൂണ്ടിക്കാട്ടി കുട്ടിഞ്ഞോ വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണി മുതല്‍ തന്നെ നെയ്മറിന്റെ പകരക്കാരനായി കുട്ടിഞ്ഞോയെ ബാഴ്‌സ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ കുട്ടിഞ്ഞോയെ വിട്ടുകൊടുക്കുകയാണെങ്കില്‍ താന്‍ ക്ലബ് വിടുമെന്ന ക്ലോപ്പിന്റെ ഭീഷണി ഉള്‍പ്പെടെ ഈ മധ്യനിരക്കാരനെ ക്ലബില്‍ നിലനിര്‍ത്താന്‍ ലിവര്‍പൂളിനെ പ്രേരിപ്പിക്കുകയായിരുന്നു.

പരിക്കിനെ തുടര്‍ന്ന് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരങ്ങള്‍ കുട്ടിഞ്ഞോയ്ക്ക് നഷ്ടമായെങ്കിലും മികച്ച ഫോമില്‍ കളിക്കളത്തിലേക്കെത്തിയ ബ്രസീലിയന്‍ താരം ഏഴ് ഗോളുകള്‍ അടിച്ചു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com