സിമ്പിളായി മെസി, നേട്ടങ്ങള്‍ നിരത്തി ക്രിസ്റ്റ്യാനോ; പൊങ്ങച്ചമല്ലല്ലോ എന്ന് മിശിഹ ഫാന്‍സ്‌

കളിക്കളത്തിലെന്നത് പോലെ ആശംസ നേരുന്നതിലും ഇരു താരങ്ങളും വേറിട്ടു നിന്നു
സിമ്പിളായി മെസി, നേട്ടങ്ങള്‍ നിരത്തി ക്രിസ്റ്റ്യാനോ; പൊങ്ങച്ചമല്ലല്ലോ എന്ന് മിശിഹ ഫാന്‍സ്‌

ലോക ഫുട്‌ബോളിലെ രാജാക്കന്മാരായ മെസിയും ക്രിസ്റ്റിയാനോയും എങ്ങിനെയാണ് ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നത്? കളിക്കളത്തിലെന്നത് പോലെ ആശംസ നേരുന്നതിലും ഇരു താരങ്ങളും വേറിട്ടു നിന്നു. 

അഞ്ച് ബാലന്‍ ദി ഓര്‍ ഉള്‍പ്പെടെ തന്റെ കരിയറിലെ 15 ട്രോഫികള്‍ നിരത്തിയായിരുന്നു ക്രിസ്റ്റ്യാനോ പുതുവത്സരാശംസ നേരാന്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തിയത്. ക്രിസ്റ്റ്യാനോയുടെ ജന്മനഗരമായ മദീരയെ പശ്ചാത്തലമാക്കിയായിരുന്നു ക്രിസ്റ്റ്യാനോയുടെ സ്‌നാപ്പ്. 

ഇരുവരിലും കൂടുതല്‍ വിനയം മെസിക്കാണെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ പക്ഷം. ഭാര്യ അന്റോനെല്ല റൊക്കുസോയ്ക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തായിരുന്നു മെസി ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്നത്. 

ഈ സീസണില്‍ 29 കളികളില്‍ നിന്നായി 22 ഗോളുകള്‍ മെസി ക്ലബിനും രാജ്യത്തിനും വേണ്ടി നേടിക്കഴിഞ്ഞു. ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി എന്നാണ് ബാഴ്‌സ മാനേജര്‍ എര്‍ണെസ്‌റ്റോ വാല്‍വെര്‍ദേയുടെ പ്രതികരണം. ബോളിലേക്കുള്ള ഓരോ സ്പര്‍ശത്തിലും മെസി കളിയെ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോകുന്നുവെന്നും വാല്‍വെര്‍ദേ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com