മ്യുലന്‍സ്റ്റീന്‍ പോയതിന് ശേഷവും ആശങ്ക ഒഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്; വിനീതില്ലാതെ ബ്ലാസ്‌റ്റേഴ്‌സ് കളി തുടരേണ്ടി വരും

ബംഗളൂരുവിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ വിനീതിന് പരിക്കേല്‍ക്കുകയായിരുന്നു
മ്യുലന്‍സ്റ്റീന്‍ പോയതിന് ശേഷവും ആശങ്ക ഒഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്; വിനീതില്ലാതെ ബ്ലാസ്‌റ്റേഴ്‌സ് കളി തുടരേണ്ടി വരും

കൊട്ടിഘോഷിച്ച് ടീമിലേക്ക് കൊണ്ടുവന്ന പരിശീലകന്‍ റെനി മ്യുലന്‍സ്റ്റീന്‍ രാജിവെച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി. മഞ്ഞപ്പടയുടെ കുന്തമുനയായ സ്‌ട്രൈക്കര്‍ സി.കെ.വിനീതിന് രണ്ടാഴ്ച വിശ്രമം വേണ്ടിവരുമെന്ന വാര്‍ത്തയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കയിലാക്കുന്നത്. 

കൊച്ചിയില്‍ നടക്കുന്ന പുനെക്കെതിരായ മത്സരത്തില്‍ വിനീത് കളിക്കില്ല. ബംഗളൂരു എഫ്‌സിക്കെതിരായ മത്സരവും വിനീത് കളിച്ചിരുന്നില്ല. ബംഗളൂരുവിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ വിനീതിന് പരിക്കേല്‍ക്കുകയായിരുന്നു. 

കാലിന്റെ മസിലിന് പരിക്കേറ്റ വിനീത് ടീമിനൊപ്പം പരിശീലനത്തിലും പങ്കെടുക്കുന്നില്ല. പുനെയ്ക്ക് ശേഷം അടുത്തയാഴ്ച ഡല്‍ഹിക്കെതിരേയും, മുംബൈയ്‌ക്കെതിരേയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com