ചെന്നൈയില്‍ ധോണി തിരിച്ചെത്തി; വിരാട് റോയല്‍ ചാലഞ്ചേഴ്‌സില്‍ തന്നെ

17 കോടി രൂപയ്ക്കാണു വിരാട് കോഹ്ലിയെ ടീമില്‍ നിലനിര്‍ത്തിയത്. രോഹിത് ശര്‍മയെയും എംഎസ്.ധോണിയെയും 15 കോടിക്കാണ് ഇരു ടീമുകളും നിലനിര്‍ത്തിയത്
ചെന്നൈയില്‍ ധോണി തിരിച്ചെത്തി; വിരാട് റോയല്‍ ചാലഞ്ചേഴ്‌സില്‍ തന്നെ

ന്യൂഡല്‍ഹി:  ഐപിഎല്‍ 2018 സീസണില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ന്ത്യന്‍ ക്യാപ്റ്റര്‍ മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു തിരിച്ചെത്തി. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധോനി ചെന്നൈയില്‍ തിരിച്ചെത്തുന്നത്. 

വിരാട് കോഹ്‌ലിയെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി. 17 കോടി രൂപയ്ക്കാണു വിരാട് കോഹ്ലിയെ ടീമില്‍ നിലനിര്‍ത്തിയത്. രോഹിത് ശര്‍മയെയും എംഎസ്.ധോണിയെയും 15 കോടിക്കാണ് ഇരു ടീമുകളും നിലനിര്‍ത്തിയത്. 

ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരെയും മുംബൈ ഇന്ത്യന്‍സ് ടീം നിലനിര്‍ത്തിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സുനില്‍ നരൈന്‍, ആന്ദ്രേ റസല്‍ എന്നിവരെയും ടീമില്‍ നിര്‍ത്തി്. ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സും നിശ്ചിത താരങ്ങളെ നിലനിര്‍ത്തി. 

റിഷാഭ് പന്ത് (എട്ടു കോടി), ക്രിസ് മോറിസ് (7.01 കോടി), ശ്രേയസ് അയ്യര്‍ (7 കോടി) ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, രോഹിത് ശര്‍മ (15 കോടി), ഹാര്‍ദിക് പാണ്ഡ്(11 കോടി), ജസ്പ്രീത് ബുമ്ര (7 കോടി) മുംബൈ ഇന്ത്യന്‍സ്, വിരാട് കോഹ്!ലി (17 കോടി), എബി ഡിവില്ലിയേഴ്‌സ് (11 കോടി), സര്‍ഫറാസ് ഖാന്‍ (1.75 കോടി) റോയല്‍ ചലഞ്ചേഴ്‌സ്, സുനില്‍ നരൈന്‍ (8.5 കോടി), അന്ദ്രെ റസെല്‍ (7 കോടി)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തി. 

അക്‌സര്‍ പട്ടേല്‍ (6.75 കോടി)കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡേവിഡ് വാര്‍ണര്‍ (12 കോടി), ഭുവനേശ്വര്‍ കുമാര്‍ (8.5 കോടി)സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, എംഎസ്.ധോണി (15 കോടി), സുരേഷ് റെയ്‌ന(11 കോടി), രവീന്ദ്ര ജഡേജ (7 കോടി)ചെന്നൈ സൂപ്പര്‍ കിങ്‌സ്, 
രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവ് സ്മിത്ത് (12 കോടി)ന്മചെന്നൈ സൂപ്പര്‍ കിങ്‌സും നിലനിര്‍ത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com