സെഞ്ചുറിയടിച്ച് വിജയ റണ്‍ നേടി സ്മൃതി മന്ദാന; ഇന്ത്യ ബ്ലൂവിന് തകര്‍പ്പന്‍ ജയം

200 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ബ്ലുവിന് വേണ്ടി നൂറ് റണ്‍സും സ്മൃതി തന്റെ ബാറ്റുകൊണ്ട് അടിച്ചെടുത്ത് ടീമിന് എട്ട് വിക്കറ്റ് ജയം നേടിക്കൊടുത്തു
സെഞ്ചുറിയടിച്ച് വിജയ റണ്‍ നേടി സ്മൃതി മന്ദാന; ഇന്ത്യ ബ്ലൂവിന് തകര്‍പ്പന്‍ ജയം

ടീമിനായി വിജയ റണ്‍സും നേടി, സെഞ്ചുറിയും സ്വന്തമാക്കിയായിരുന്നു സ്മൃതി മന്ദാന ചലഞ്ചര്‍ ട്രോഫിയില്‍ താരമായത്. 200 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ബ്ലുവിന് വേണ്ടി നൂറ് റണ്‍സും സ്മൃതി തന്റെ ബാറ്റുകൊണ്ട് അടിച്ചെടുത്ത് ടീമിന് എട്ട് വിക്കറ്റ് ജയം നേടിക്കൊടുത്തു. 

നായകന്റെ കളി പുറത്തെടുത്തായിരുന്നു സ്മൃതിയുടെ പോരാട്ടമെങ്കില്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യ റെഡ്‌സ് നായിക മിതാലി രാജി കഠിന പ്രയത്‌നം നടത്തിയിരുന്നു. പക്ഷേ 72 റണ്‍സ് എടുത്ത മിതാലിക്ക് പിന്തുണ നല്‍കാന്‍ റെഡ്‌സിലെ ആര്‍ക്കും സാധിച്ചില്ല. 

റെഡ്‌സ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം 46.1 ഓവറില്‍ ഇന്ത്യ ബ്ലൂ മറികടന്നു. ബ്ലൂവ്‌സിന് വേണ്ടി സ്പിന്നര്‍മാര്‍ റെഡ്‌സിനെ വലിഞ്ഞു മുറുക്കിയതോടെയാണ് സ്‌കോര്‍ 199ല്‍ ഒതുങ്ങിയത്. ബ്ലൂവ്‌സിനായി രാജേശ്വരി ഗയ്കവാദും, രാധാ യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com