'അന്ന് അങ്കിള്‍ അത് കണ്ടില്ലായിരുന്നു എങ്കില്‍ സുനില്‍ ഗവാസ്‌കര്‍ എന്ന ക്രിക്കറ്റ് താരം ഉണ്ടാകുമായിരുന്നില്ല'

സുനില്‍ ഗവാസ്‌കര്‍ ജനിച്ച അന്ന് അങ്കിള്‍ നാരായണ്‍ മസുരേക്കര്‍ ആശുപത്രിയിലെത്തിയിരുന്നു.
'അന്ന് അങ്കിള്‍ അത് കണ്ടില്ലായിരുന്നു എങ്കില്‍ സുനില്‍ ഗവാസ്‌കര്‍ എന്ന ക്രിക്കറ്റ് താരം ഉണ്ടാകുമായിരുന്നില്ല'

മുംബൈ : തന്റെ ഇടതു ചെവിയോടു ചേര്‍ന്ന് ജന്മനാ ഉള്ള ചെറിയ ദ്വാരം അങ്കിളിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് ജീവിതത്തില്‍ നിര്‍ണായകമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. അന്ന് അങ്കിള്‍ അത് ശ്രദ്ധിച്ചിരുന്നില്ലെങ്കില്‍ ഏതെങ്കിലും മുക്കുവ കുടിലിലാകും താന്‍ വളരുകയെന്ന് സണ്ണി ഓര്‍മ്മിക്കുന്നു. സുനില്‍ ഗവാസ്‌കറിന്റെ ആത്മകഥയായ സണ്ണി ഡെയ്‌സിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 

സുനില്‍ ഗവാസ്‌കര്‍ ജനിച്ച അന്ന് അങ്കിള്‍ നാരായണ്‍ മസുരേക്കര്‍ ആശുപത്രിയിലെത്തിയിരുന്നു. നവജാത ശിശുവായ തന്റെ ഇടതു ചെവിയ്ക്ക് മുകളില്‍ ജന്മനാ ഉണ്ടായിരുന്ന ചെറിയ ദ്വാരം അങ്കിളിന്റെ ശ്രദ്ധയില്‍പ്പെട്ടു.  ഇതാണ് തന്റെ ജീവിതത്തില്‍ നിര്‍ണായകമായതെന്ന് ഗവാസ്‌കര്‍ ആത്മകഥയില്‍ പറയുന്നു. 

പിന്നീട് ആശുപത്രിയിലെത്തിയപ്പോള്‍ അമ്മയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ ചെവിക്ക് മുകളില്‍ ആ ദ്വാരം കണ്ടില്ല. ഇതോടെ കുട്ടി മാറിപ്പോയതായി അങ്കിളിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍, ഒരു മുക്കുവ സ്ത്രീക്കൊപ്പം പിഞ്ചുകുഞ്ഞായ തന്നെ കണ്ടെത്തുകയായിരുന്നു. തന്നെ പ്രസവിച്ച സമയത്തു തന്നെയായിരുന്നു ആ അമ്മയുടെയും പ്രസവം. കുളിപ്പിച്ചശേഷം കിടത്തിയപ്പോഴായിരുന്നു കുട്ടികള്‍ പരസ്പരം മാറിപ്പോയത്. 

അന്ന് അങ്കിള്‍ ജന്മനാ ഉള്ള ആ പ്രത്യേകത  ശ്രദ്ധിച്ചിരുന്നില്ലെങ്കില്‍ സുനില്‍ ഗവാസ്‌കര്‍ എന്ന ക്രിക്കറ്റ് താരമോ, സണ്ണി ഡെയ്‌സ് എന്ന പുസ്തകമോ ഉണ്ടാകുമായിരുന്നില്ല. സുനില്‍ ഗവാസ്‌കര്‍ സണ്ണി ഡെയ്‌സില്‍ അനുസ്മരിക്കുന്നു. ഇക്കാര്യം ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന ടെലിവിഷന്‍ ചാറ്റ് ഷോയിലും സുനില്‍ ഗവാസ്‌കര്‍ അനുസ്മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com