മിതാലി രാജ് ക്യാപ്റ്റന്‍ ; കോഹ്‌ലിപ്പടയ്ക്ക് പിന്നാലെ ഇന്ത്യന്‍ വനിതാ ടീമും ദക്ഷിണാഫ്രിക്കയിലേക്ക് 

മിതാലി രാജ് ക്യാപ്റ്റന്‍ ; കോഹ്‌ലിപ്പടയ്ക്ക് പിന്നാലെ ഇന്ത്യന്‍ വനിതാ ടീമും ദക്ഷിണാഫ്രിക്കയിലേക്ക് 

17 കാരിയായ മുംബൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജമീമ റോഡ്രിഗസാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖം.

മുംബൈ : ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് പിന്നാലെ വനിതാ ടീമും ദക്ഷിണാഫ്രിക്കയിലേക്ക്. അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം മിതാലി രാജ് തന്നെയാണ് ഇന്ത്യയെ നയിക്കുക. 

വനിതാ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹര്‍മന്‍പ്രീത് കൗര്‍ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 17 കാരിയായ മുംബൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജമീമ റോഡ്രിഗസാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖം. മൂന്ന് ഏകദിനങ്ങളാണ് ദക്ഷിണാഫ്രിക്കക്കെതിരെ മിതാലിയും സംഘവും കളിക്കുക. 

ടീമില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുഷമ വര്‍മയും തനിയ ഭാട്ടിയയുമാണ് ടീമിലെ കീപ്പര്‍മാര്‍. ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മല്‍സരങ്ങളടങ്ങിയ ടി-20 സീരീസിലും ഇന്ത്യ കളിക്കും. ടി-20 പരമ്പരക്കുള്ള ടീമിനെ പിന്നീട് തെരഞ്ഞെടുക്കുമെന്ന് ബിസിസിഐ അറിയിച്ചു. 

ടീം : മിതാലി രാജ്, ഹര്‍മന്‍ പ്രീത് കൗര്‍, സുഷമ വര്‍മ, ഏക്ത ബിഷ്ട്, സ്മൃതി മന്ദാന, പൂനം യാദവ്, പൂനം റൗട്ട്, രാജേശ്വരി ഗെയ്ക്ക്‌വാദ്, ജെമീമ റോഡ്രിഗസ്, ജുലാന്‍ ഗോസ്വാമി, ദീപ്തി ശര്‍മ്മ, ശിഖ പാണ്ഡെ, മോന മേഷ്‌റാം, പൂജ വസ്ത്രാകര്‍, വേദ കൃഷ്ണമൂര്‍ത്തി, തനിയ ഭാട്ടിയ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com