ഫ്രണ്ട് ഫൂട്ടിലെ ആ ഡ്രൈവ് കണ്ടോ? അത് സച്ചിനാണെന്ന് കമന്റേറ്റര്‍ വരെ പറഞ്ഞുപോയി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2018 12:19 PM |
Last Updated: 14th January 2018 12:24 PM | A+A A- |

അണ്ടര്‍ 19 ലോക കപ്പില്‍ 328 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ ഓസീസിന് മുന്നില്‍ വെച്ചാണ് ഇന്ത്യന്‍ ടീം കിരീടത്തിലേക്കുള്ള കളി തുടങ്ങിയിരിക്കുന്നത്. 94 റണ്‍സോടെ മുന്നില്‍ നിന്നും നയിച്ച നായകന്‍ പൃഥ്വി ഷായാണ് ആദ്യ കളിയില്‍ താരമാകുന്നതും. പക്ഷേ ടീമിന് വേണ്ടി മുന്നില്‍ നിന്നും പട നയിക്കുന്നത് മാത്രമല്ല പൃഥ്വിയിലേക്ക് ക്രിക്കറ്റ് പ്രേമികളുടേയും, ക്രിക്കറ്റ് വിദഗ്ധരുടേയും ശ്രദ്ധയെത്തിക്കുന്നത്.
മൈതാനത്ത് അതാ സച്ചിന്‍ നില്‍ക്കുന്നു എന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്നത്. എന്തിനേറെ, ഫ്രണ്ട് ഫൂട്ടില്‍ നിന്നുമുള്ള ഷായുടെ ഡ്രൈവ് കണ്ട കമന്റേറ്റര്‍ ഇയാന്‍ ബിഷപ് പറഞ്ഞുപോയി അത് സച്ചിനാണെന്ന്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായി ഇറങ്ങിയ ഷായും കല്‍റയും മികച്ച തുടക്കമാണ് നല്‍കിയത്. 100 ബോളുകളില്‍ നിന്നും എട്ട് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു ഷായുടെ ഇന്നിങ്‌സ്. 12 ഫോറും, ഒരു സിക്‌സും പറത്തി 86 റണ്‍സെടുത്ത കല്‍റ ഇന്ത്യയുടെ അടിത്തറ ശക്തമാക്കി.