അധിക്ഷേപിച്ച ഡല്‍ഹി കോച്ചിന് ഡേവിഡ് ജെയിംസിന്റെ മറുപടി; ലോകത്തിന്റെ ഏത് കോണിലായാലും ഞാന്‍ മഞ്ഞപ്പടയുടെ ആരാധകന്‍

മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായിട്ട് നടത്തിയ പ്രതികരണത്തിലാണ് ഡല്‍ഹി പരിശീലകനും ഡേവിഡ് ജെയിംസ് തക്ക മറുപടി നല്‍കിയത്
അധിക്ഷേപിച്ച ഡല്‍ഹി കോച്ചിന് ഡേവിഡ് ജെയിംസിന്റെ മറുപടി; ലോകത്തിന്റെ ഏത് കോണിലായാലും ഞാന്‍ മഞ്ഞപ്പടയുടെ ആരാധകന്‍

ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ഫുട്‌ബോള്‍ അല്ലെന്ന അധിക്ഷേപവുമായെത്തിയ ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍ മിഗ്വെയില്‍ പോര്‍ച്ചുഗലിന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിന്റെ മറുപടി. ഡല്‍ഹി ടീമിന്റെ നിലവാരം വെച്ചു നോക്കുമ്പോള്‍ ഇപ്പോഴുള്ള സ്ഥാനത്ത് പോലുമെത്താന്‍ യോഗ്യതയില്ലാത്ത ടീമാണ് ഡല്‍ഹിയെന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. 

മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായിട്ട് നടത്തിയ പ്രതികരണത്തിലാണ് ഡല്‍ഹി പരിശീലകനും ഡേവിഡ് ജെയിംസ് തക്ക മറുപടി നല്‍കിയത്. മുംബൈയ്‌ക്കെതിരെ വിജയം നേടാന്‍ വിയര്‍ക്കേണ്ടി വരും എന്ന സൂചന നല്‍കിയുമായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ വാക്കുകള്‍. ലോകത്തിന്റെ ഏത് കോണിലായാലും താന്‍ ബ്ലാസ്‌റ്റേഴ്‌സ് ഫാനായിരിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ഞാന്‍ കാണാറുണ്ടായിരുന്നു. പരിശീലകന്‍ എന്ന നിലയില്‍ റിസല്‍ട്ടിനേക്കാള്‍ താരങ്ങളുടെ കളിയിലാണ് ശ്രദ്ധിക്കുന്നതെന്നും ഡേവിഡ് ജെയിംസ് പറയുന്നു.

വ്യത്യസ്ത കളി രീതി പിന്തുടരുന്ന മികച്ച ടീമാണ് മുംബൈ. പോയിന്റ് ടേബിളില്‍ മുന്നിലെത്താന്‍ അവരെ സഹായിച്ചതും ഇതാണ്. ഡല്‍ഹിക്കെതിരായ ജയം ടീമിന് ആത്മവിശ്വാസം നേടിക്കൊടുത്തിട്ടുണ്ട്. പോയിന്റ് ടേബിളില്‍ അത്‌ലറ്റികോ കല്‍ക്കത്തയെ മറികടക്കുക  എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. 

റെനി മ്യുലന്‍സ്റ്റീന്‍ പോയിട്ടും, പുതിയ പരിശീലകന്‍ വന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ കളി മെച്ചപ്പെട്ടിട്ടില്ലെന്നായിരുന്നു ഡല്‍ഹി പരിശീലകന്‍ മിഗ്വെയിനിന്റെ കളിയാക്കല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com