മൈതാനത്ത് ക്രിസ്റ്റ്യാനോയെ കണ്ടിരുന്നോ? അപ്പോള്‍ സിദാന്‍ വേറെ പണി അന്വേഷിക്കുകയല്ലേ? ആരാധകരിങ്ങനെയൊക്കെയാണ് ചോദിക്കുന്നത്‌

റയലിനെ കുറിച്ചുയരുന്ന നെഗറ്റീവ് അഭിപ്രായങ്ങള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതാണെന്നായിരുന്നു സിദാന്റെ പ്രതികരണം
മൈതാനത്ത് ക്രിസ്റ്റ്യാനോയെ കണ്ടിരുന്നോ? അപ്പോള്‍ സിദാന്‍ വേറെ പണി അന്വേഷിക്കുകയല്ലേ? ആരാധകരിങ്ങനെയൊക്കെയാണ് ചോദിക്കുന്നത്‌

സ്വന്തം മണ്ണില്‍ നാണക്കേടിന്റെ കൂടാരം കയറുന്നതില്‍ നിന്നും റയലിന് മോചനമില്ല. ബാഴ്‌സയ്ക്കും ബെറ്റിസിനും ശേഷം റയലിനെ അവരുടെ കൂടാരത്തില്‍ തറ പറ്റിക്കുന്ന മൂന്നാമത്തെ ടീമായിട്ടാണ് വില്ലാറിയല്‍ ബെര്‍നാബ്യുവില്‍ നിന്നും മടങ്ങിയത്. 

റയലിനെ കുറിച്ചുയരുന്ന നെഗറ്റീവ് അഭിപ്രായങ്ങള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതാണെന്നായിരുന്നു സിദാന്റെ പ്രതികരണം. ശനിയാഴ്ചത്തെ പരാജയം കൂടിയാവുന്നതോടെ സിദാനെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഒരു വലിയ ഹെഡ്‌ഫോണ്‍ വാങ്ങിക്കൊടുക്കണമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ പരിഹാസം.

ബെറ്റീസ്, ടോട്ടന്‍ഹാം, ബാഴ്‌സലോണ, ലെവന്റ്‌സ്, ന്യുമന്‍സിയ ഉള്‍പ്പെടെ ഏഴ് ടീമുകളോട് 2017-18 സീസണില്‍ റയല്‍ തോറ്റുകഴിഞ്ഞു. സിദാന് കീഴില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ തുടര്‍ച്ചയായി മുത്തമിട്ട, 2011-12ന് ശേഷം ആദ്യമായി ലാ ലീഗ കിരീടം സ്വന്തമാക്കിയ റയലിന് ഈ സീസണില്‍ അതേ കളി നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല ഇതുവരെ. 

സീദാന്റെ സംഘത്തിലെ ഒരു കളിക്കാരന്‍ പോലും സീസണിന്റെ ആദ്യ ഘട്ടത്തില്‍ നാലില്‍ കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയിട്ടില്ലെന്നതും റയലിന്റെ മോശം ഫോം വ്യക്തമാക്കുന്നു. റയല്‍ സോസ്ഡാഡിനെതിരായ മത്സരത്തില്‍ ബാഴ്‌സ ജയിച്ചു കയറിയാല്‍ 19 പോയിന്റിന്റെ വ്യക്തമായ ലീഡുമായി കുതിക്കാന്‍ മെസിക്കും സംഘത്തിനുമാകും. 

28 ഷോട്ടുകളായിരുന്നു റയല്‍ ഉതിര്‍ത്തത്. ലാ ലീഗയില്‍ മറ്റൊരു ടീമിനും ഇത്രയും ഷോട്ടുകള്‍ അവകാശപ്പെടാനില്ല. പക്ഷേ ജയമുറപ്പിക്കാന്‍ ഗോളാകാന്‍ പാകത്തില്‍ ഒന്നും റയല്‍ താരങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് മാത്രം. 11 ഷോട്ടുകളുതിര്‍ത്തെങ്കിലും ഫോമിലേക്കെത്താന്‍ ക്രിസ്റ്റിയാനോയ്ക്ക് ഇനിയും സാധിച്ചിട്ടില്ലെന്ന് ആരാധകര്‍ക്ക് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com