'അവന്മാരുടെ അടപ്പിളക്കണം'; മുരളി വിജയ്ക്കുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം മുരളി വിജയ്‌ക്കൊപ്പം ക്രീസില്‍ നില്‍ക്കുള്‍ കൊഹ് ലി വിളിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
'അവന്മാരുടെ അടപ്പിളക്കണം'; മുരളി വിജയ്ക്കുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ളിക്കളത്തിലെ അക്രമകാരിയായ കളിക്കാരനായാണ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയെ കണക്കാക്കുന്നത്. ബാറ്റുകൊണ്ടു മാത്രമല്ല നാക്കുകൊണ്ടും എതിര്‍ ടീമിന് അടികൊടുക്കാന്‍ കൊഹ് ലി മടിക്കാറില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാമത്തെ ടെസ്റ്റില്‍ സെഞ്ച്വറിയുടെ നിറവില്‍ മികച്ച പ്രകടനമാണ് ക്യാപ്റ്റന്‍ നടത്തുന്നത്. ഈ കളിയിലും ബാറ്റുകൊണ്ടു മാത്രമല്ല നാക്കുകൊണ്ട് നല്ല കളിയാണ് കൊഹ് ലി കളിക്കുന്നത്. 

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം മുരളി വിജയ്‌ക്കൊപ്പം ക്രീസില്‍ നില്‍ക്കുള്‍ കൊഹ് ലി വിളിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'വൈകുന്നേരം വരെ കളിക്കണം, അവന്മാരുടെ അടുപ്പിളകണം' എന്നാണ് മുരളി വിജയ്ക്ക് കൊഹ് ലി നല്‍കിയ നിര്‍ദേശം. പന്ത് അടിച്ചിട്ട് റണ്ണിനായി ഓടുന്നതിനിടെയാണ് തന്റെ സഹകളിക്കാരനെ ഉഷാറാക്കാനായി  കൊഹ് ലി ഇത്തരത്തില്‍ പറഞ്ഞത്. 

28 ാം ഓവറില്‍ വെര്‍നണ്‍ ഫിലാന്റര്‍ പന്തെറിഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഹിന്ദിയിലുള്ള കൊഹ് ലിയുടെ സംസാരം സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തതോടെ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ പ്രതിരോധിക്കണം എന്ന് അര്‍ത്ഥമാക്കുന്ന കൊഹ് ലിയുടെ വാക്കുകള്‍ സഭ്യതയ്ക്ക് നിരക്കാത്തതാണെന്നുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com