ഗ്രൗണ്ടിലെ മോശം പെരുമാറ്റം; വിരാട് കോഹ് ലിക്ക് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് പിഴ. മാച്ച് ഫീസിന്റെ 25 ശതമാനം പിഴ ഒടുക്കുവാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് വിധിച്ചത്.
ഗ്രൗണ്ടിലെ മോശം പെരുമാറ്റം; വിരാട് കോഹ് ലിക്ക് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് പിഴ. മാച്ച് ഫീസിന്റെ 25 ശതമാനം പിഴ ഒടുക്കുവാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് വിധിച്ചത്. താരങ്ങള്‍ക്കുളള മാതൃക പെരുമാറ്റം ചട്ടം ലംഘിച്ചതിനാണ് പിഴ. മാച്ച് ഫീസിന്റെ 25 ശതമാനം പിഴയൊടൊപ്പം പെരുമാറ്റത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ഒരു ഡീമെറിറ്റ് പോയിന്റും കോഹ് ലിക്കെതിരെ ചുമത്തിയിട്ടുണ്ട്. 


ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം പന്ത് മാറ്റി  നല്‍കാന്‍ വിരാട് കോഹ് ലി അമ്പയര്‍മാരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയാകാത്തതില്‍ ക്ഷുഭിതനായ വിരാട് കോഹ്‌ലി  പന്ത് ഗ്രൗണ്ടില്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്റെ മോശം പെരുമാറ്റം സംബന്ധിച്ച് അമ്പയര്‍മാരായ മൈക്കല്‍ ഗൗഗ്, പോള്‍ റൈഫല്‍ എന്നിവര്‍ മാച്ച് റഫറി ക്രിസ് ബ്രോഡിനോട് പരാതിപ്പെടുകയായിരുന്നു. കുറ്റം സമ്മതിച്ച കോഹ്ലി കൂടുതല്‍ വിശദമായ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com