കളിക്കാതെ ഓടിവീണതിന്റെ റെക്കോഡുമായി പൂജാര; രണ്ടാം ഇന്നിംഗ്‌സിലാണ് താരം അനാവശ്യ റെക്കോഡ് സ്വന്തമാക്കിയത് 

സെഞ്ചൂറിയന്‍ ടെസ്റ്റിലൂടെ 17 വര്‍ഷങ്ങളായി അനങ്ങാതെ കിടന്നിരുന്ന പട്ടികയില്‍ പൂജാര മാറ്റം കൊണ്ടുവന്നു
കളിക്കാതെ ഓടിവീണതിന്റെ റെക്കോഡുമായി പൂജാര; രണ്ടാം ഇന്നിംഗ്‌സിലാണ് താരം അനാവശ്യ റെക്കോഡ് സ്വന്തമാക്കിയത് 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പരാജയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ ടീം. 287 റണ്ണിന്റെ വിജയലക്ഷ്യവുമായി അഞ്ചാം ദിവസം കളിക്കളത്തില്‍ ഇറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷ ചേതേശ്വര്‍ പൂജാരയിലായിരുന്നു. മികച്ച പ്രകടനം നടത്തി ടീമിനെ കരകയറ്റാനായില്ലെങ്കിലും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് കളഞ്ഞ് പുതിയ റെക്കോഡ് കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് പൂജാര. 

ടെസ്റ്റ് മാച്ചിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും റണ്‍ഔട്ടാകുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനമാണ് അദ്ദേഹം നേടിയത്. 2000 ത്തില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ആയിരുന്ന സ്റ്റീഫന്‍ ഫ്‌ളെമിംഗാണ് അതിന് മുന്‍പ് രണ്ട് ഇന്നിംഗ്‌സുകളിലും റണ്‍ ഔട്ടായിരിക്കുന്നത്. സെഞ്ചൂറിയന്‍ ടെസ്റ്റിലൂടെ 17 വര്‍ഷങ്ങളായി അനങ്ങാതെ കിടന്നിരുന്ന പട്ടികയില്‍ പൂജാര മാറ്റം കൊണ്ടുവന്നു. ടെസ്റ്റ് മാച്ചില്‍ രണ്ട് ഇന്നിംഗ്‌സിലും റണ്‍ഔട്ടാകുന്ന 25-ാമത്തെ  ബാറ്റ്‌സ്മാനാണ് പൂജാര.

പാര്‍ത്തീവ് പട്ടേലിനൊപ്പം മൂന്നാം റണ്ണിന് ശ്രമിക്കുന്നതിനിടെയാണ് പൂജാരയുടെ കുറ്റി തെറിച്ചത്. ലുന്‍ഗി നഗിഡി, എബി ഡി വില്ലിയേഴ്‌സ്, ക്വിന്‍ടണ്‍ ഡി കോക്ക് എന്നിവര്‍ ഒന്നിച്ച് ചേര്‍ന്നതോടെ പൂജാര വീഴുകയായിരുന്നു. 19 റണ്ണില്‍ അനാവശ്യമായ ഔട്ടാകുമ്പോള്‍ 49/ 4 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ ടീം. മികച്ച ഓട്ടക്കാരന്‍ അല്ലെന്ന് അറിഞ്ഞിട്ടും മൂന്നാമത്തെ റണ്ണിന് വേണ്ടി എന്തിനാണ് പൂജാര ഓടിയതെന്ന് നിരവധി പേര്‍ ചോദിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com